റെംഡിസിവിർ മരുന്ന് സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങി സംഭരിക്കണം; കേന്ദ്രീകൃത വിതരണം നിർത്തുന്നുവെന്ന് കേന്ദ്ര സർക്കാർ

റെംഡിസിവിറിന്റെ കേന്ദ്രീകൃത വിതരണം നി‍ർത്താൻ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി മൻസുഖ് ലക്ഷ്മൺഭായ് മാന്ദവ്യ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 29, 2021, 05:29 PM IST
  • രാജ്യത്തിന് ആവശ്യമായതിൽ കൂടുതൽ റെംഡിസിവിർ ഉത്പാദിപ്പിക്കുന്നുണ്ട്
  • അതിനാലാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രീകൃത വിതരണം നിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി
  • ഇനി മുതൽ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ മരുന്ന് സംഭരിക്കണം
  • രാജ്യത്ത് മരുന്ന് ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് ഏജൻസിക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്
റെംഡിസിവിർ മരുന്ന് സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങി സംഭരിക്കണം; കേന്ദ്രീകൃത വിതരണം നിർത്തുന്നുവെന്ന് കേന്ദ്ര സർക്കാർ

ന്യൂ‍ഡൽഹി: കൊവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന ആന്റിവൈറൽ മരുന്നായ (Medicine) റെംഡിസിവിർ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങി സംഭരിക്കണമെന്ന് കേന്ദ്ര സർക്കാർ. റെംഡിസിവിറിന്റെ കേന്ദ്രീകൃത വിതരണം നി‍ർത്താൻ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി (Union Minister) മൻസുഖ് ലക്ഷ്മൺഭായ് മാന്ദവ്യ അറിയിച്ചു.

രാജ്യത്തിന് ആവശ്യമായതിൽ കൂടുതൽ റെംഡിസിവിർ (Remdesivir) ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാലാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രീകൃത വിതരണം നിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇനി മുതൽ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ മരുന്ന് സംഭരിക്കണം. രാജ്യത്ത് മരുന്ന് ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് ഏജൻസിക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ സ്ഥിതി മെച്ചപ്പെടുന്നത് വരെ റെംഡിസിവിർ കയറ്റുമതി ചെയ്യുന്നതിന് നിരോധനമുണ്ട്.

ALSO READ: India Covid Update: രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന തോതിൽ,രാജ്യത്തിന് ആശ്വാസമാകുന്ന കോവിഡ് കണക്കുകൾ

അതേസമയം, സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ (Vaccine) എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചു.  പരമാവധി മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ ഡോസ് വാക്സിൻ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 ലക്ഷം ഡോസുകളാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി സൗജന്യമായി നല്‍കുക. നിലവില്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ 1,84,90,522 ഡോസ് വാക്സിനാണുള്ളത്.

കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരത്തോടെ ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുകയുമാണ്. അതേസമയം, 18-45 വയസിന് ഇടയിലുള്ളവരുടെ വാക്സിനേഷൻ പ്രതിസന്ധിയിലാണ്. ആവശ്യത്തിന് വാക്സിൻ ലഭ്യമല്ലാത്തതിനാൽ വാക്സിനേഷൻ പൂർത്തിയാക്കാനാവാതെ പ്രതിസന്ധിയിലാണ് ആരോഗ്യ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News