ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസത്തിൽ വീണ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ സതീഷ് ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
കഴിഞ്ഞ മാസം 23 ന് മീഞ്ചൂരിലെ വിവാഹ മണ്ഡപത്തിൽ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രങ്ങൾ എടുക്കാൻ ശ്രമിക്കവേ അടുപ്പിൽ നിന്നും വാങ്ങിവെച്ച തിളച്ച രസം നിറച്ച വലിയ പാത്രത്തിനുള്ളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു സതീഷ്. മൂന്നാം വർഷ ബിരുദത്തിനു പഠിക്കുന്നതിനിടെ കേറ്ററിങ് ജോലി പാർട്ട് ടൈമായി ചെയ്തുവരികയായിരുന്നു സതീഷ്.
Also Read: ശുക്ര സംക്രമണത്തിലൂടെ ഇവർക്ക് ലഭിക്കും വിദേശ ജോലി; നിക്ഷേപം ആലോചിച്ചു മാത്രം!
വേണു-കവിത ദമ്പതികളുടെ മൂത്ത മകനാണ് ബിസിഎ മൂന്നാംവർഷ വിദ്യാർത്ഥിയായ സതീഷ്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ സതീഷിനെ ഉടൻ തന്നെ ആശുപതിയിലെത്തിച്ചിരുന്നു. മാത്രമല്ല തുടർ ചികിത്സയ്ക്കായി സർക്കാർ ആശുപത്രീയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്.
കസ്റ്റംസിനെ വെട്ടിച്ച് കടന്നു.. ചെന്നുപെട്ടത് പോലീസിന്റെ മുന്നിൽ; 58 ലക്ഷത്തിന്റെ സ്വർണ്ണവുമായി പ്രതി പിടിയിൽ
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ് പിടിയിൽ. കുവൈത്തില്‍ നിന്നും കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശിയായ സാലിമിനെയാണ് സ്വര്‍ണവുമായി പോലീസ് പിടികൂടിയായത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാൾ സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 58.85 ലക്ഷം രൂപ വില വരുമെന്നുമാണ് റിപ്പോർട്ട്.
Also Read: Guru Gochar 2023: 12 വർഷത്തിന് ശേഷം വിപരീത രാജയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം!
സംഭവം നടന്നത് ഇന്നലെ രാത്രിയാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പിടിവീഴാതെ പുറത്തിറങ്ങിയ ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഗതി പുറത്തുവന്നത്. ചോദ്യം ചെയ്തപ്പോൾ ആദ്യം സാലിം സ്വർണം കയ്യിലുണ്ടെന്ന കാര്യം വിസമ്മതിക്കുകയായിരുന്നു തുടർന്ന് നടത്തിയ എക്‌സറേ പരിശോധനയിൽ കള്ളി പൊളിയുകയായിരുന്നു. എക്‌സറേയിൽ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തിയ സംഘം സാലിമിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...