Mumbai: മഹാരാഷ്ട്രയില്‍ കോവിഡ് വ്യപനം ആശങ്കാ ജനകമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,294 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ ഈ വര്‍ഷം സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 394 മരണവുമുണ്ടായി.
അതേസമയം, സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വാക്‌സിന്‍, മരുന്ന്, ആശുപത്രി ബെഡുകള്‍ എന്നിവയുടെ ദൗര്‍ലഭ്യവും രൂക്ഷമാണ് എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് ബാധയില്‍ 48.57% കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിലാണ്.
അതേസമയം, സംസ്ഥാനത്ത് Lockdown സംബന്ധിച്ച തീരുമാനം ഏപ്രില്‍ 14ന് ശേഷം കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാവുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷമായി ഉയര്‍ന്നു. രോഗബാധ പോലെതന്നെ രാജ്യത്ത് മരണനിരക്കും ഉയരുകയാണ്.
രാജ്യത്തെ ആകെ കോവിഡ് കണക്കില്‍ 70% ല്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഉത്തര്‍ പ്രദേശ് കേരളം എന്നീ സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്‍പ്പെടുന്നത്.
Als read: Covid വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
ഡല്‍ഹിയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. 10,732 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കുകളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഡല്‍ഹി. കഴിഞ്ഞ നവംബര്‍ 11ന് റിപ്പോര്‍ട്ട് ചെയ്ത 8,593 ആണ് ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന പ്രതിദിന കണക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...