New Delhi: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ ഇടപെട്ട് സുപ്രീംകോടതി... കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 4 സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
കോവിഡ് (COVID-19) വ്യാപനം ശക്തമായ ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീംകോടതിയുടെ (Supreme Court) നോട്ടീസ്. രോഗവ്യാപനം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡിസംബറില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും കോടതി ഓര്‍മപ്പെടുത്തി. തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഗുജറാത്തില്‍ ഉത്സവ ആഘോഷങ്ങള്‍ അനുവദിച്ചതിനെയും കോടതി ചോദ്യം ചെയ്തു. ഗുജറാത്ത് സര്‍ക്കാരിനെ ശാസിച്ച സുപ്രീംകോടതി, ഗുജറാത്തിലെ അവസ്ഥ ഡല്‍ഹിക്കു തൊട്ടുപിന്നാലെയാണെന്നും ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.പി ഷാ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബെഞ്ച് വിഷയം സ്വയം പരിഗണിക്കുകയായിരുന്നു.
Also read: COVID-19 update: 5,254 പേര്‍ക്ക് കൂടി കോവിഡ്
ഇന്ത്യയില്‍ ഇതിനോടകം കോവിഡ് ബാധിതരുടെ എണ്ണം 9.14 മില്ല്യണ്‍ ആണ്. 1,34,000 ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു.
Also read: Corona കേസുകൾ വർധിക്കുന്നു; പാർലമെൻറ് ശീതകാല സമ്മേളനം ചേരില്ല
ഡല്‍ഹിയില്‍ 5,30,000 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 8,391 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ 121 മരണമാണ് കോവിഡ് മൂലം സംഭവിച്ചത്.