Kochi : കോവിഡ് വാക്‌സിൻ (Covid Vaccine) ഡോസുകൾക്കിടയിലുള്ള ഇടവേളയിൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരള ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ വിവരം അറിയിച്ചത്. കോവിഷീൽഡ് കോവിഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള വിദഗ്ത സമിതിയുടെ നിർദ്ദേശം പ്രകാരമാണ് നിശ്ചയിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
84 ദിവസത്തെ ഇടവേള കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സ് നൽകിയ ഹര്ജി കേരളം ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് കേന്ദ്രസർക്കാർ ഇടവേളയിൽ ഇളവുകൾ നൽകാനാകില്ലെന്ന് പറഞ്ഞത്. വിദേശത്ത് പോകുന്ന, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്ക് മാത്രമാണ് ഇതിൽ ഇളവ് നൽകുന്നതെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
ALSO READ: Covishield Vaccine ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചനയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഈ വിഭാഗത്തിലുള്ളവർക്ക് ഇളവ് നൽകുന്നതെന്നും അറിയിച്ചിട്ടുണ്ട്.കോവിഷീല്‍ഡിന്റെ (Covishield) രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍റ്റുകൾ പുറത്ത് വന്നിരുന്നു.
ALSO READ: Covishield വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മുതൽ 8 ആഴ്ചയായി നീട്ടി
45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനായി കേന്ദ്രസർക്കാർ (Central government) ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ വിശകലനങ്ങൾ നടത്തിയ ശേഷം ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.
ALSO READ: Covid Death Information Portal:കോവിഡ് 19 മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍
ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ വ്യത്യസ്ത മേഖലകളില്‍നിന്നുള്ള വ്യത്യസ്ത പ്രായത്തില്‍പ്പെട്ടവരില്‍, വാക്‌സിനുകളുടെ (Vaccine) ഫലത്തെയും ഡോസുകള്‍ തമ്മിലുള്ള ഇടവേളയെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് എന്‍.ടി.എ.ജി.ഐ. ചെയര്‍പേഴ്‌സണ്‍ ഡോ. എന്‍.കെ. അറോറ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...