Mob Lynching: ആൾക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷ, വന്‍ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ

Death Penalty For Mob Lynching:  ശീതകാല സമ്മേളനത്തില്‍ തുറുപ്പ് ചീട്ടുകള്‍ ഓരോന്നായി പുറത്തെടുക്കുകയാണ്‌ മോദി സര്‍ക്കാര്‍. ഐപിസിയില്‍ വന്‍ മാറ്റങ്ങളുമായി പുതിയ ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.   

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 05:54 PM IST
  • ഐപിസി ബില്ലുകളിന്മേല്‍ സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇനി വധശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ പ്രഖ്യാപിച്ചു.
Mob Lynching: ആൾക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷ, വന്‍ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ

Death Penalty For Mob Lynching: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായുള്ള അവസാന ശീതകാല സമ്മേളനത്തില്‍ തുറുപ്പ് ചീട്ടുകള്‍ ഓരോന്നായി പുറത്തെടുക്കുകയാണ്‌ മോദി സര്‍ക്കാര്‍. ഐപിസിയില്‍ വന്‍ മാറ്റങ്ങളുമായി പുതിയ ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

Also Read:  Ram Temple Consecration: കടുത്ത വിമര്‍ശനത്തിനൊടുവില്‍ അദ്വാനിയ്ക്കും മുരളി മനോഹർ ജോഷിയ്ക്കും ക്ഷണക്കത്ത്   
 
ഐപിസി ബില്ലുകളിന്മേല്‍ സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇനി വധശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ പ്രഖ്യാപിച്ചു.

Also Read:  Ayodhya Ram Temple: അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്‍റെ വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ 
 
മൂന്ന് പുതിയ ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറയവെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇനി വധശിക്ഷ നൽകാനുള്ള വ്യവസ്ഥയുണ്ടാകുമെന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.  ഐപിസിയിലെ മാറ്റങ്ങളെക്കുറിച്ച് മോദി സർക്കാർ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ പറഞ്ഞു. 

 
മുന്‍പ് സിആർപിസിയിൽ 484 സെക്ഷനുകളുണ്ടായിരുന്നെങ്കിൽ ഇനി 531 സെക്ഷനുകളുണ്ടാകും. ജസ്റ്റിസ് കോഡ് 2023 നടപ്പാക്കും. 177 സെക്ഷനുകളിൽ മാറ്റങ്ങൾ വരുത്തുകയും 9 പുതിയ വിഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. 39 പുതിയ ഉപവിഭാഗങ്ങൾ ചേർത്തു. 44 പുതിയ വ്യവസ്ഥകൾ ചേർത്തു.

ക്രിമിനൽ നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ 2023ലെ ജുഡീഷ്യൽ കോഡിൽ വധശിക്ഷ പോലും നൽകാനുള്ള വ്യവസ്ഥയുണ്ടാകും എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 

പഴയ നിയമങ്ങൾ അടിച്ചമർത്തലിനുള്ളതായിരുന്നു പുതിയ നിയമങ്ങൾ അടിമത്തത്തിന്‍റെ മാനസികാവസ്ഥയിൽ നിന്ന് നമ്മെ മോചിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ  ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനാണ് പുതിയ  ബില്ലുകൾ കൊണ്ടുവന്നിരിയ്ക്കുന്നത് എന്നും അദ്ദേഹം  വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News