Delhi Riot: ഡല്‍ഹി കലാപം ആസൂത്രിതമെന്ന് ഹൈക്കോടതി, ലക്ഷ്യമിട്ടത് ഡല്‍ഹിയിലെ ക്രമസമാധാനം തകര്‍ക്കാൻ

ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ പരാമർശം. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 02:50 PM IST
  • കലാപം ഡല്‍ഹിയിലെ ക്രമസമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ കൂട്ടി ആസൂത്രണം ചെയ്തതാണ്.
  • കലാപകാരികളില്‍ പലരും എണ്ണത്തില്‍ കുറവായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വടി, ബാറ്റ് എന്നിവ കൊണ്ട് അക്രമിച്ചു.
  • ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.
Delhi Riot: ഡല്‍ഹി കലാപം ആസൂത്രിതമെന്ന് ഹൈക്കോടതി, ലക്ഷ്യമിട്ടത് ഡല്‍ഹിയിലെ ക്രമസമാധാനം തകര്‍ക്കാൻ

ന്യൂഡല്‍ഹി:  കഴിഞ്ഞ വർഷം വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം (Delhi Riot) ആസൂത്രിതമായിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി (Delhi High Court). കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇറക്കിയ ഉത്തരവിലാണ് (Order) ഹൈക്കോടതിയുടെ പരാമർശം. കലാപത്തില്‍ ഡല്‍ഹി പോലീസിന്റെ (Delhi Police) ഹെഡ് കോണ്‍സ്റ്റബിള്‍ (Head Constable) രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് മുഹമ്മദ് ഇബ്രാഹീം.

ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് നിര്‍ണായകമായ ഈ പരാമര്‍ശം നടത്തിയത്. സിസിടിവികള്‍ നശിപ്പിച്ചതില്‍ നിന്ന് തന്നെ കലാപം അസ്തൂത്രിതമാണെന്ന് വ്യക്തമാണ്. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. 

Also Read: ഡല്‍ഹി കലാപം: 630 അറസ്റ്റും, 123 എഫ്ഐആറും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് 

കലാപത്തില്‍ നടന്നത് സര്‍ക്കാരിന്റെ (Delhi Government) പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

Also Read: ഡല്‍ഹി കലാപ൦: ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍, ചുമത്തിയത് UAPA

ഈ കലാപം ഡല്‍ഹിയിലെ ക്രമസമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ കൂട്ടി ആസൂത്രണം ചെയ്തതാണ്. കലാപകാരികളില്‍ പലരും എണ്ണത്തില്‍ കുറവായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വടി, ബാറ്റ് എന്നിവ കൊണ്ട് അക്രമിച്ചു. മുഹമ്മദ് ഇബ്രാഹീം വാളുമായി പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നതിന് തെളിവ് ഉണ്ടെന്നും കോടതി വ്യക്തമാക്കി. വാള്‍ തന്റെയും കുടുംബത്തിന്റെയും രക്ഷയ്ക്ക് വേണ്ടിയാണ് കൈവശം വച്ചതെന്നായിരുന്നു ഇബ്രാഹീമിന്റെ വാദം. എന്നാല്‍ ഈ വാദം കോടതി അം​ഗീകരിച്ചില്ല.

Also Read: ഡൽഹി കലാപം: നിർണായക രേഖകൾ പുറത്ത്; കുറ്റപത്രത്തിൽ യെച്ചൂരിയും..! 

കലാപവുമായി (Riot) ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികള്‍ക്ക് ജസ്റ്റിസ് (Justice) സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് സെപ്റ്റംബര്‍ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധിച്ചു എന്ന കാരണത്താല്‍ ആരെയെങ്കിലും തടവിലാക്കുന്നതിന് ന്യായീകരണം ഇല്ലെന്ന് ആ ഉത്തരവില്‍ ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തി സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ തകര്‍ത്ത് കൊണ്ടാകരുതെന്നും കോടതി (Court) വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News