Delhi Weather: ചൂടിന് ശമനം, അടുത്ത 6 ദിവസത്തേയ്ക്ക് ഡല്‍ഹിയില്‍ കനത്ത മഴ, യെല്ലോ അലേര്‍ട്ട്

ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും  ഉഷ്ണതരംഗത്തില്‍ നിന്നും തലസ്ഥാന നഗരിയ്ക്ക് മോചനം,  ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ.  

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 07:36 PM IST
  • അടുത്ത 6 ദിവസത്തേയ്ക്ക്‌ ഡല്‍ഹിയില്‍ കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് IMD മുന്നറിയിപ്പ്. ഇതോടെ തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
Delhi Weather: ചൂടിന് ശമനം, അടുത്ത 6 ദിവസത്തേയ്ക്ക് ഡല്‍ഹിയില്‍ കനത്ത മഴ, യെല്ലോ അലേര്‍ട്ട്

New Delhi: ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും  ഉഷ്ണതരംഗത്തില്‍ നിന്നും തലസ്ഥാന നഗരിയ്ക്ക് മോചനം,  ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ.  

അടുത്ത 6 ദിവസത്തേയ്ക്ക്‌ ഡല്‍ഹിയില്‍ കനത്ത മഴയും  ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ്   IMD മുന്നറിയിപ്പ്. ഇതോടെ  തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചു. 

കാലാവസ്ഥയില്‍ വന്ന മാറ്റം, സാധാരണ താപനിലയിലും കുറവ് വരുത്തിയിട്ടുണ്ട്. അതായത്, നഗരത്തിന്‍റെ  ബേസ് സ്റ്റേഷനായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ ഏറ്റവും കുറഞ്ഞ താപനില 29.4 ഡിഗ്രി സെൽഷ്യസ്  ഇന്ന്  രേഖപ്പെടുത്തി.  കൂടിയ താപനില  40 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ജൂണില്‍ ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്.    

Also Read:   Jio Plan Price Hike: 10 കോടി ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടി, പ്രീപെയ്ഡ് പ്ലാനുകൾക്ക് 20% വിലകൂട്ടി ജിയോ

വരും ദിവസങ്ങളിലെ മഴ താപനില 35 ഡിഗ്രി സെൽഷ്യസായി കുറയ്ക്കുമെന്നാണ് IMD പ്രവചനം. 

അതേസമയം, ജൂണില്‍ കനത്ത ചൂടില്‍ ചുട്ടുപൊള്ളുകയായിരുന്നു തലസ്ഥാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ  ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുടെ  പല  ഭാഗങ്ങളിലും  ഉഷ്ണതരംഗം വ്യാപകമായിരുന്നു.  പല സ്ഥലങ്ങളിലും താപനിലാ 46 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News