Road Accident: കാർ ബസുമായി കൂട്ടിയിടിച്ച് 4 മരണം; 7 പേർക്ക് ഗുരുതര പരിക്ക്

Road Accidnet: തൃച്ചന്തൂർ ഭാഗത്തായി നൃത്തപരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. നൃത്തപരിപാടി കഴിഞ്ഞ ശേഷം രാവിലെ അഞ്ച് മണിയോടെയാണ് ഇവർ തിരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 12, 2023, 11:01 AM IST
  • കാർ ബസുമായി കൂട്ടിയിടിച്ച് 4 മരണം
  • ഏഴു പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്
  • തൃച്ചന്തൂർ ഭാഗത്ത് നൃത്തപരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം
Road Accident: കാർ ബസുമായി കൂട്ടിയിടിച്ച് 4 മരണം; 7 പേർക്ക് ഗുരുതര പരിക്ക്

കന്യാകുമാരി: നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചതായി റിപ്പോർട്ട്. ഏഴു പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.  രാവിലെ നാഗർകോവിൽ-തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. നൃത്ത സംഘം സഞ്ചരിച്ചിരുന്ന കാർ സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. 

Also Read: ക്ഷേത്രനിർമാണത്തിന് എത്തിയ തമിഴ്നാട്ടുകാരനെ കൊലപ്പെടുത്തി; കോട്ടയം സ്വദേശി അറസ്റ്റിൽ 

തൃച്ചന്തൂർ ഭാഗത്തായി നൃത്തപരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. നൃത്തപരിപാടി കഴിഞ്ഞ ശേഷം രാവിലെ അഞ്ച് മണിയോടെയാണ് ഇവർ തിരിച്ചത്. വാഹനത്തിനുള്ളിൽ 11 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേർ കന്യാകുമാരി സ്വദേശികളും ഒരാൾ മലയാളിയുമാണെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തിൽപ്പെട്ടവരിൽ സജിത,അനാമിക, അഷ്മിത് എന്നിവർ ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലാണ്. 

Also Read: ചരിത്രം കുറിച്ച് ഇന്ത്യ; ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 3 ഇന്ത്യൻ താരങ്ങൾ ഫൈനലിൽ

നാലുപേർ മരണമടഞ്ഞത്തിൽ സതീഷ്, കണ്ണൻ, അജിത് എന്നിവരുണ്ട് നാലാമത്തെയാളിന്റെ  പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കാർ ഡ്രൈവർ ഉൾപ്പെടെ നാലു പേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.

തൃശ്ശൂര്‍ കുന്നംകുളത്ത് കല്യാൺ സിൽക്സിൽ വന്‍ തീപിടിത്തം

തൃശ്ശൂർ കുന്നംകുളത്ത് വസ്ത്രശാലയില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന കല്യാൺ സിൽക്സിലാണ് തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ട നാട്ടുകാരാണ് തീപിടിത്ത വിവരം ആദ്യം അറിഞ്ഞത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും പുക ഉയര്‍ന്നതോടെ മുകളിലെ നിലയിലാണ് തീപിടിത്തമെന്നാണ് ആദ്യം കരുതിയത്. കുന്നംകുളം ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി താഴത്തെ ഷട്ടറിന്റെ ഒരു ഭാഗം പൊളിച്ച് നോക്കിയപ്പോഴാണ് ബേസ്മെന്റ് ഫ്ലോറിൽ നിന്നാണ് തീ പടർന്നിരിക്കുന്നതെന്ന് വ്യക്തമായത്. ഇതോടെ കുന്നംകുളം, ഗുരുവായൂർ , വടക്കാഞ്ചേരി, തൃശൂർ എന്നിവിടങ്ങളിൽ വിവരം അറിയിച്ചു.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

തുടർന്ന്, ഇവിടങ്ങളില്‍ നിന്നുള്ള അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. തൃശ്ശൂര്‍ ജില്ല ഫയർ ഓഫീസർ അരുൺ ഭാസ്ക്കറും സ്ഥലത്തെത്തിയിരുന്നു. രണ്ടുമണിക്കൂറിലധികം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവർത്തനത്തിനിടയിൽ പുക ശ്വസിച്ച് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായി. കുന്നംകുളം യൂണിറ്റിലെ ഫയർമാൻ സജിത്ത് മോനാണ് പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സജിത്ത് മോനെ ഉടൻതന്നെ കുന്നംകുളത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാകൂവെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News