EPFO: പ്രീമിയം അടയ്ക്കാതെ സൗജന്യ ഇൻഷുറൻസ്; ഏഴ് ലക്ഷം വരെ ക്ലെയിം, ഇപിഎഫ്ഒയുടെ സ്കീമിനെക്കുറിച്ച് അറിയാം

EPF Members: എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ) സ്കീം വഴിയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇപിഎഫ്ഒ അം​ഗങ്ങളുടെ നോമിനികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 05:24 PM IST
  • ഇപിഎഫ്ഒ അംഗങ്ങൾ ഈ ഇൻഷുറൻസിനായി പ്രീമിയം അടയ്‌ക്കേണ്ടതില്ല
  • കഴിഞ്ഞ 12 മാസത്തെ ഇപിഎഫ് അംഗങ്ങളുടെ ശരാശരി പ്രതിമാസ ശമ്പളത്തേക്കാൾ 35 മടങ്ങ് കൂടുതലാണ് ക്ലെയിം തുക
  • പരമാവധി ഏഴ് ലക്ഷം രൂപ വരെയാണ് ലഭിക്കുക
EPFO: പ്രീമിയം അടയ്ക്കാതെ സൗജന്യ ഇൻഷുറൻസ്; ഏഴ് ലക്ഷം വരെ ക്ലെയിം, ഇപിഎഫ്ഒയുടെ സ്കീമിനെക്കുറിച്ച് അറിയാം

അം​ഗങ്ങൾക്ക് ഏഴ് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷയുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ (ഇപിഎഫ്ഒ). എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ) സ്കീം വഴിയാണ് ഇപിഎഫ്ഒ അം​ഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഈ സ്കീമിന് കീഴിൽ ഇൻഷുറൻസ് ലഭിക്കുന്നതിന് അം​ഗങ്ങൾ പ്രീമിയം അടയ്ക്കേണ്ടതില്ല. 15,000 രൂപയിൽ താഴെ അടിസ്ഥാന ശമ്പളം ഉള്ള എല്ലാ ജീവനക്കാർക്കും ഇതിന് അർഹതയുണ്ട്.

അടിസ്ഥാന ശമ്പളം 15,000 രൂപയിൽ കൂടുതലുള്ള അം​ഗങ്ങൾക്ക് പരമാവധി ആറ് ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. ഇപിഎഫ്ഒ അം​ഗങ്ങളുടെ നോമിനികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്കീമിന്റെ സവിശേഷതകളും നോമിനികൾക്ക് ഇതിന്റെ പ്രയോജനം എങ്ങനെ ലഭിക്കുമെന്നും അറിയാം.

ALSO READ: തലമുറമാറ്റത്തിന്​ അദാനി ഗ്രൂപ്പ്; ബിസിനസ്സിൽ നിന്ന് പടിയിറങ്ങാനൊരുങ്ങി ഗൗതം അദാനി

സവിശേഷതകൾ

ഇപിഎഫ്ഒ അംഗങ്ങൾ ഈ ഇൻഷുറൻസിനായി പ്രീമിയം അടയ്‌ക്കേണ്ടതില്ല.
കഴിഞ്ഞ 12 മാസത്തെ ഇപിഎഫ് അംഗങ്ങളുടെ ശരാശരി പ്രതിമാസ ശമ്പളത്തേക്കാൾ 35 മടങ്ങ് കൂടുതലാണ് ക്ലെയിം തുക. പരമാവധി ഏഴ് ലക്ഷം രൂപ വരെയാണ് ലഭിക്കുക.
2021 ഏപ്രിൽ 28 മുതൽ 1.75 ലക്ഷം രൂപയായി ഉയർത്തിയ ഈ സ്കീമിന് കീഴിൽ 1,50,000 രൂപ ബോണസ് നൽകുന്നു.

ഇൻഷുറൻസ് ക്ലെയിം

എല്ലാ ജീവനക്കാർക്കും 7 ലക്ഷം രൂപ ക്ലെയിം തുക ലഭിക്കില്ല. കഴിഞ്ഞ 12 മാസത്തെ അടിസ്ഥാന ശമ്പളത്തെയും ഡിഎയെയും ഇൻഷുറൻസ് തുക ആശ്രയിച്ചിരിക്കുന്നു. അവസാനത്തെ അടിസ്ഥാന ശമ്പളം + ഡിഎയുടെ 35 മടങ്ങ് ആയിരിക്കും ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള ക്ലെയിം. ഇതിനുപുറമെ 1,75,000 രൂപ വരെ ബോണസ് തുകയും നോമിനികൾക്ക് നൽകും. ഒരു ജീവനക്കാരൻ്റെ കഴിഞ്ഞ 12 മാസത്തെ അടിസ്ഥാന ശമ്പളം + ഡിഎ 15,000 രൂപയാണെങ്കിൽ, ഇൻഷുറൻസ് ക്ലെയിം തുക (35 x 15,000) + 1,75,000 = 7,00,000 രൂപയാകും.

ALSO READ: കോമൺ അഡ്മിഷൻ ടെസ്റ്റ് 2024 രജിസ്ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കേണ്ടതിങ്ങനെ, വിശദവിവരങ്ങൾ അറിയാം

എങ്ങനെ ക്ലെയിം ചെയ്യാം?

ഇപിഎഫ് അംഗം അകാലത്തിൽ മരിക്കുമ്പോൾ, അയാളുടെ നോമിനിക്കോ നിയമപരമായ അവകാശിക്കോ ഇൻഷുറൻസ് പരിരക്ഷ ക്ലെയിം ചെയ്യാവുന്നതാണ്. നോമിനിയുടെ പ്രായം കുറഞ്ഞത് 18 വയസ്സ് ആയിരിക്കണം. ഇതിൽ കുറവാണെങ്കിൽ അവരുടെ പേരിൽ മാതാപിതാക്കൾക്ക് ക്ലെയിം ചെയ്യാം. മരണ സർട്ടിഫിക്കറ്റ്, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഹാജരാക്കണം. പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാവ് ഇൻഷുറൻസ് ക്ലെയിം ചെയ്യുകയാണെങ്കിൽ, രക്ഷാകർതൃ സർട്ടിഫിക്കറ്റും ബാങ്ക് വിവരങ്ങളും സമർപ്പിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News