Petrol Diesel Price Hike: രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില സെഞ്ച്വറി അടിച്ചു മുന്നേറുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെഅടിക്കടി ഉയരുന്ന വിലയിൽനിന്നും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടു വരികയാണ്. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചിരുന്നു.
Also Read: Gold and Silver Rate Today: സ്വര്‍ണവില വീണ്ടും കുതിച്ചു, ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേയ്ക്ക്
പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ ലിറ്ററിന് 6 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയിനത്തില്‍ കുറച്ചത്. ഇതോടെ, ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയ്ക്കും, ഒപ്പം വിലക്കയറ്റത്തിനും ചെറിയ ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മാതൃക പിന്തുടര്‍ന്ന് ചില സംസ്ഥാനങ്ങള്‍ ഇന്ധനവില കുറയ്ക്കുകയുണ്ടായി. എന്നാല്‍, ഇന്ധന വിലയില്‍ ഉണ്ടാകുന്ന ഇത്തരം ചെറിയ മാറ്റങ്ങള്‍ സാധാരണക്കാരുടെ ബജറ്റിന് ഏറെ ആശ്വാസം നല്‍കില്ല എന്നതാണ് വസ്തുത.
എന്നാല്‍, അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിക്കാന്‍ ഇടയാക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.
അതിന് ചൂണ്ടിക്കാട്ടപ്പെടുന്ന കാരണങ്ങള്‍ ഇവയാണ്. ഒന്ന് അന്താരാഷ്ട്ര വിപണിയില്‍ ഉയരുന്ന ബ്രെന്‍ഡ് ക്രൂഡ് വില, രണ്ടാമതായി യൂറോപ്യന്‍ യൂണിയന്‍ സമ്മേളനം.
യൂറോപ്യന്‍ യൂണിയന്‍ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ബ്രെന്‍ഡ് ക്രൂഡ് വില കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി നില്‍ക്കുകയാണ്. ബ്രെന്‍ഡ് ക്രൂഡ് വില ഇപ്പോള്‍ ബാരലിന് 120 ഡോളറിന് മുകളിലാണ്. പെട്ടെന്നുള്ള ബ്രെന്‍ഡ് ക്രൂഡ് വില വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് യൂറോപ്യന്‍ യൂണിയന്‍ സമ്മേളനം തന്നെയാണ്.
യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധനം, റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങൾ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചർച്ചയാവും എന്നാണ് സൂചന. ഈ സൂചനകള്‍ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് വില വര്‍ദ്ധിക്കാന്‍ വഴിയൊരുക്കി. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്‍ഡ് തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ ബാരലിന് 120.10 ഡോളറായിരുന്നു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് യൂറോപ്യന്‍ യൂണിയന്‍ സമ്മേളനം നടക്കുന്നത്. റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് മൂന്ന് മാസത്തിലേറെയായ സാഹചര്യത്തില്‍ നിലപാടുകള്‍ കടുപ്പിക്കാനുള്ള തീരുമാനം ആവാം EU കൈകൊള്ളുക. മുന്‍പ്, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാനുള്ള യൂറോപ്യൻ യൂണിയന്‍റെ ശ്രമം ഹംഗറി വീറ്റോ ചെയ്തിരുന്നു. റഷ്യൻ എണ്ണയെ ഏറെ ആശ്രയിക്കുന്നതിനാൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇപ്പോള്‍ പിശാചിനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് എന്നതാണ് വസ്തുത.......
അതേസമയം, അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഈ മാറ്റങ്ങള്‍ ദിവസങ്ങളായി ഇന്ത്യയിൽ നിശ്ചലമായി തുടരുന്ന പെട്രോൾ, ഡീസൽ വിലയെ സാരമായി ബാധിച്ചേക്കും. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ് നിലയില്‍ വില.
ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളും കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ വാറ്റ് വെട്ടിക്കുറച്ചിരുന്നു. അവശ്യസാധനങ്ങളുടെ വിതരണത്തിലെ കുറവ് കാരണം 2022 ഏപ്രിലിൽ ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ കുറേ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...