Cervical Cancer Vaccine: ഇന്ത്യയുടെ ആദ്യ തദ്ദേശീയ സെർവിക്കൽ ക്യാൻസർ വാക്സിൻ ഇന്ന് പുറത്തിറങ്ങും

ഇന്ത്യയിലെ പെൺമക്കൾക്ക് ഒരു സന്തോഷവാർത്ത...!! രാജ്യം ആദ്യമായി  തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെർവിക്കൽ ക്യാൻസർ വാക്സിൻ  ഇന്ന് പുറത്തിറക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 11:59 AM IST
  • 85 ശതമാനം മുതൽ 90 ശതമാനം വരെ കേസുകളിലും, സെർവിക്കൽ ക്യാൻസർ ഈ പ്രത്യേക വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഈ വാക്സിൻ ആ വൈറസുകൾക്കെതിരെയുള്ളതാണ്
Cervical Cancer Vaccine: ഇന്ത്യയുടെ ആദ്യ തദ്ദേശീയ സെർവിക്കൽ ക്യാൻസർ വാക്സിൻ ഇന്ന് പുറത്തിറങ്ങും

New Delhi: ഇന്ത്യയിലെ പെൺമക്കൾക്ക് ഒരു സന്തോഷവാർത്ത...!! രാജ്യം ആദ്യമായി  തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെർവിക്കൽ ക്യാൻസർ വാക്സിൻ  ഇന്ന് പുറത്തിറക്കും. 

ഇന്ത്യന്‍ മെഡിക്കൽ സയൻസിന്‍റെ ചരിത്രത്തിലെ ഒരു സുപ്രധാന നേട്ടമാണ് ഇത്. സെർവിക്കൽ ക്യാൻസര്‍ അല്ലെങ്കില്‍  ക്വാഡ്രിവാലന്‍റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ  (quadrivalent Human Papilloma Virus (qHPV)  തടുക്കുന്ന ഈ വാക്സിന്‍ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനുഗ്രഹമായിരിയ്ക്കും.

Also Read:  Vitamin B12 Deficiency: രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നാറുണ്ടോ? വിറ്റാമിന്‍ B12 ന്‍റെ കുറവാകാം

ഈ വാക്സിന്‍ സെർവിക്കൽ ക്യാൻസറിനെ തടയുന്നതിന് ഏറെ  ഫലപ്രദമാണ്. കാരണം, 85 ശതമാനം മുതൽ 90 ശതമാനം വരെ കേസുകളിലും, സെർവിക്കൽ ക്യാൻസർ ഈ പ്രത്യേക വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഈ വാക്സിൻ ആ വൈറസുകൾക്കെതിരെയുള്ളതാണ്.  ഈ വാക്സിന്‍ നമ്മുടെ പെൺമക്കൾക്ക്  നൽകിയാൽ, അവർ അണുബാധയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു, തൽഫലമായി, 30 വർഷത്തിന് ശേഷം, ക്യാൻസർ ഉണ്ടാകില്ല," NTAGI ചെയര്‍മാന്‍  ഡോ അറോറ വിശദീകരിച്ചു. ആഗോള വിപണിയില്‍ ഈ വാക്സിന് ക്ഷാമം അനുഭവപ്പെട്ടിരുന്നു.  ഇപ്പോള്‍ ഇന്ത്യ തദ്ദേശീയമായി വാക്സിന്‍ വികസിപ്പിച്ചതോടെ ഈപ്രശ്നവും പരിഹരിക്കപ്പെടുകയാണ്. അദ്ദേഹം പറഞ്ഞു.

Also Read:  PCOS: പിസിഒഎസ് അല്ലെങ്കിൽ പ്രമേഹം ഉണ്ടെങ്കിൽ ചോറ് കഴിക്കാമോ?

സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള ഇന്ത്യയുടെ  തദ്ദേശ വാക്സിന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (SII) ബയോടെക്നോളജി വകുപ്പും (DBT) ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്. ഡൽഹി ഐഐസി (IIC) യിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് വാക്സിൻ പുറത്തിറക്കും. എസ്ഐഐ സിഇഒ അഡാർ പൂനാവാല ചടങ്ങിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. 

അധികൃതര്‍  പറയുന്നതനുസരിച്ച്, qHPV വാക്സിൻ CERVAVAC എല്ലാ ടാർഗെറ്റുചെയ്‌ത എച്ച്‌പിവി തരങ്ങൾക്കെതിരെയും 1,000 മടങ്ങ് കൂടുതല്‍ ശക്തമായ ആന്‍റിബോഡി പ്രതികരണം പ്രകടമാക്കിയിട്ടുണ്ട്. 

ഇന്ത്യയില്‍ 15 നും 44 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ. അതിനാല്‍ത്തന്നെ ഇന്ത്യ നിര്‍മ്മിച്ച ഈ വാക്സിന്‍ ഒരനുഗ്രഹം തന്നെ എന്ന് പറയാം... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News