Mansukh Mandaviya: രോ​ഗിയായി വേഷം മാറി ആശുപത്രിയിൽ, ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മർദ്ദനം

ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് എത്തിയപ്പോഴാണ് മന്ത്രിയെ സുരക്ഷ ജീവനക്കാരൻ മർദ്ദിച്ചുവെന്ന് വെളിപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 08:46 AM IST
  • ആശുപത്രി സാഹചര്യങ്ങൾ വിലയിരുത്താൻ എത്തിയ തന്നെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചുവെന്ന് മന്‍സുഖ് മാണ്ഡവ്യ.
  • ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലുണ്ടായ അനുഭവം അതേ ആശൂപത്രിയില്‍ വച്ചുതന്നെയാണ് മന്ത്രി വെളിപ്പെടുത്തിയത്.
  • സാധാരണ രോ​ഗിയുടെ വേഷത്തിലാണ് ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പോയത്.
  • ഗേറ്റില്‍ വച്ച് സുരക്ഷാ ജീവനക്കാരന്‍ ഇടിക്കുകയും ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു.
Mansukh Mandaviya: രോ​ഗിയായി വേഷം മാറി ആശുപത്രിയിൽ, ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മർദ്ദനം

ന്യൂഡൽഹി: ആശുപത്രി (Hospital) സാഹചര്യങ്ങൾ വിലയിരുത്താൻ രോ​ഗിയുടെ വേഷത്തിൽ എത്തിയ തന്നെ സുരക്ഷാ ജീവനക്കാരന്‍ (Security Gaurd) മര്‍ദിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ (Mansukh Mandaviya). ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ (Safdarjung Hospital) സൗകര്യങ്ങൾ വിലയിരുത്തുന്നതിന് എത്തിയപ്പോഴുണ്ടായ അനുഭവമാണ് മന്ത്രി വെളിപ്പെടുത്തിയത്. 

സഫ്ദര്‍ജങ് ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിർവഹിക്കവെയാണ്, അതേ ആശുപത്രിയിൽ വച്ച് തനിക്കുണ്ടായ അനുഭവം മന്ത്രി വെളിപ്പെടുത്തിയത്. സാധാരണ രോ​ഗിയുടെ വേഷത്തിലാണ് ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പോയത്. ഗേറ്റില്‍വച്ച് സുരക്ഷാ ജീവനക്കാരന്‍ ഇടിക്കുകയും ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. 

Also Read: Covid മരണം കുറവ്, വാക്സിന്‍ പാഴാക്കിയില്ല, കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

സ്ട്രെച്ചറും മറ്റു ചികിത്സാ സൗകര്യങ്ങളും കിട്ടാതെ ഒട്ടേറെ രോഗികള്‍ വലയുന്നതായി ശ്രദ്ധയിൽപ്പെട്ടു. മകനു സ്ട്രെച്ചറിനായി ജീവനക്കാരോട് അപേക്ഷിക്കുന്ന 75 വയസ്സുകാരിയെ കണ്ടു. ഒരാള്‍ പോലും അവരുടെ സഹായത്തിനെത്തിയില്ല. ഗാർഡിന്റെ പെരുമാറ്റത്തിൽ തൃപ്തനല്ലെന്നും 1500 ഗാർഡുകൾ ആശുപത്രിയിലുണ്ടായിട്ടും ഒരാൾ പോലും ആ വൃദ്ധയെ സഹായിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Also Read: Covid വ്യാപനം, കേന്ദ്ര ആരോഗ്യമന്ത്രി നാളെ കേരളത്തില്‍, സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ വിലയിരുത്തും

പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദിയെ വിവരം ധരിപ്പിച്ചെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. മര്‍ദിച്ച സുരക്ഷാ ജീവനക്കാരനെ (Gaurd) പുറത്താക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആശുപത്രിയും മെഡിക്കൽ സ്റ്റാഫുകളും (Medical Staffs) ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവർ ഒരു ടീമായി പ്രവർത്തിക്കണമെന്നും മന്‍സുഖ് മാണ്ഡവ്യ (Mansukh Mandaviya) പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News