viral video: ആചാരത്തിന്റെ പേരിൽ അനിയൻ ചേട്ടത്തിയെ തല്ലി, ഹീറോയെപ്പോലെ ചാടി വീണ് വരൻ

Viral Video: വീഡിയോയുടെ തുടക്കത്തിൽ എല്ലാം സാധാരണവും ആചാരപരവുമായി തോന്നും. എന്നാൽ കുറച്ച് കഴിയുമ്പോൾ ഉള്ള രംഗം കണ്ടാൽ നമുക്ക് ചിരി പിടിച്ചു നിർത്താൻ കഴിയില്ല.   

Written by - Ajitha Kumari | Last Updated : Aug 6, 2021, 08:06 AM IST
  • ആചാരത്തിന്റെ പേരിൽ അനിയൻ ചേട്ടത്തിയെ തല്ലി
  • വീഡിയോ വൈറലാകുന്നു
  • വിവാഹാനന്തര ചടങ്ങിന്റെ ഭാഗമായുള്ള രസകരമായ ഒരു വീഡിയോയാണിത്
viral video: ആചാരത്തിന്റെ പേരിൽ അനിയൻ ചേട്ടത്തിയെ തല്ലി, ഹീറോയെപ്പോലെ ചാടി വീണ് വരൻ

Viral Video: സോഷ്യൽ മീഡിയയിൽ എപ്പോൾ ഏത് വീഡിയോ വൈറൽ ആകുമെന്നൊന്നും ആർക്കും പ്രവചിക്കാൻ കഴിയില്ല എന്നത് ഒരു സത്യമാണ്. ഈ സമയം വിവാഹാനന്തര ചടങ്ങിന്റെ ഭാഗമായുള്ള രസകരമായ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

ഈ വീഡിയോ രാജസ്ഥാനിൽ നിന്നുള്ളതെന്നാണ് പറയപ്പെടുന്നത്.  ഇത് നവ വധുവിന്റെയും ഭർത്താവിന്റെ അനിയനുമായുള്ള പരമ്പരാഗത ചടങ്ങിന്റെ ഭാഗമായുള്ള ഒന്നാണ് (Viral video).  ഇതിൽ രണ്ടുപേരും പ്രതീകാത്മകമായി മയിൽ‌പ്പീലി കൊണ്ട് അടിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.

Also Read: viral dance: 12 വയസ്സുള്ള മകനൊപ്പം അമ്മയുടെ നൃത്തം; FIR രജിസ്റ്റർ ചെയ്ത് പൊലീസ്

വീഡിയോയുടെ തുടക്കത്തിൽ എല്ലാം സാധാരണവും ആചാരപരവുമായി തോന്നുന്നുവെങ്കിലും നിമിഷങ്ങൾക്കുള്ളിൽ വരുന്ന ഈ രംഗം കണ്ടാൽ നമുക്ക് ചിരി നിർത്താൻ കഴിയില്ല. വീഡിയോയിൽ (Viral Video) നവവധുവും ഭർത്താവിന്റെ അനിയനും പരസ്പരം മയിൽപ്പീലി കൊണ്ട് ചെറുതായി അടിക്കുകയും പെട്ടെന്നു ഭർത്താവിന്റെ അനിയൻ വളരെ ശക്തിയോടെ വധുവിനെ അതായത് തന്റെ ചേട്ടന്റെ ഭാര്യയെ അടിക്കാൻ തുടങ്ങുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ഇതോടെ വധു പുറകോട്ട് മാറുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. 

Also Read: Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു 

ഇതിനിടയിൽ ഇതെല്ലം കണ്ടു നിൽക്കുകയായിരുന്ന വരൻ തന്റെ ഭാര്യയെ അനിയൻ ശക്തിയോടെ തള്ളുന്നത് കണ്ടപ്പോൾ ഒരു ഹീറോയെ പോലെ  ചാടി വീഴുകയും അനിയനെ പിടിച്ചുമാറ്റുകയും വർദ്ദിക്കുകയും ചെയ്തു.  ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോ കാണാം...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News