ന്യൂഡൽഹി: ഇന്ത്യയിൽ 20,279 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സജീവ കേസുകൾ ഇന്ന് 1,52,200 ആയി ഉയർന്നു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,38,88,755 ആയി. 24 മണിക്കൂറിനിടെ 36 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 5,26,033 ആയി ഉയർന്നതായും ഞായറാഴ്ച രാവിലെ എട്ട് മണിക്ക് അപ്ഡേറ്റ് ചെയ്ത ഡാറ്റയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ സജീവമായ കോവിഡ് കേസുകളിൽ 2,100 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 18,143 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,32,10,522 ആയി ഉയർന്നു. മരണനിരക്ക് 1.20 ശതമാനമാണ്. മൊത്തം അണുബാധകളുടെ 0.35 ശതമാനവും സജീവ കേസുകളാണ്. അതേസമയം, ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.46 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് വാക്സിൻ ഡോസുകൾ ഞായറാഴ്ച രാവിലെ എട്ട് മണിക്ക് 201.99 കോടി കവിഞ്ഞു, അതിൽ 28,83,489 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകി.
India records 20,279 new COVID19 cases today; Active caseload at 1,52,200 pic.twitter.com/ZPqVO3luQD
— ANI (@ANI) July 24, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...