Jharkhand And Maharashtra Exit Poll 2024: മഹാരാഷ്ട്രയും ജാർഖണ്ഡും ആർക്കൊപ്പം? എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിട്ടു.

Written by - Zee Malayalam News Desk | Last Updated : Nov 20, 2024, 08:00 PM IST
  • ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയ്ക്ക് അനുകൂലം
Jharkhand And Maharashtra Exit Poll 2024: മഹാരാഷ്ട്രയും ജാർഖണ്ഡും ആർക്കൊപ്പം? എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. മഹായുതി, മഹാ വികാസ് അഘാദി സഖ്യങ്ങൾ തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. മഹാരാഷ്ട്രയിൽ പോളിങ് ശതമാനം വളരെ കുറവാണ്. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 32.18 ശതമാനമായിരുന്നു പോളിങ്. ശിവസേന, എൻസിപി, ബിജെപി എന്നിവ ഉൾപ്പെടുന്ന ഭരണസഖ്യമാണ് മഹായുതി.

മഹാ വികാസ് അഘാഡിയിൽ ശിവസേന-യുബിടി, എൻസിപിഎസ്പി, കോൺഗ്രസ് എന്നിവയും ചില പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്നു. ബിജെപി 149 സീറ്റുകളിലും ശിവസേന 81 സീറ്റുകളിലും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി 59 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി മത്സരിച്ചു. പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസ് 101 സ്ഥാനാർത്ഥികളെയും ശിവസേന (യുബിടി) 95 ഉം എൻസിപി (എസ്പി) 86 ഉം സ്ഥാനാർത്ഥികളെയും നിർത്തി.

മഹാരാഷ്ട്ര എക്സിറ്റ് പോൾ ഫലങ്ങൾ

Zeenia സർവേ

മഹായുതി- 129-159
മഹാ വികാസ് അഖാഡി- 124-154
പടിഞ്ഞാറൻ മഹാരാഷ്ട്ര- മഹായുതി- 28-33
മഹാ വികാസ് അഖാഡി- 33-42
മുംബൈ- ബിജെപി, കോൺ‍​ഗ്രസ്- 15 പ്ലസ്

ജാർഖണ്ഡ്

ജെഎംഎം- 39-44 
ബിജെപി- 36-41

പോൾ ഡയറി

മഹായുതി: 122-186
മഹാ വികാസ് അഖാഡി: 69-121
മറ്റുള്ളവ‍ർ: 12-29

മാട്രിസ് പാർട്ടി-വൈസ്

ബിജെപി: 89-101
കോൺ​ഗ്രസ്: 39-47
ശിവസേന: 37-45
എൻസിപി (എസ്പി): 35-43
ശിവ സേന (യുബിടി): 21-29

ചാണക്യ

മഹായുതി: 152-160
മഹാ വികാസ് അഖാഡി: 130-138
മറ്റുള്ളവ‍ർ: 6-8

പീപ്പിൾസ് പൾസ്

മഹായുതി: 182 (175-195)
മഹാ വികാസ് അഖാഡി: 97 (85-112)
മറ്റുള്ളവ‍ർ: 9 (7-12)

ജാർഖണ്ഡ് എക്സിറ്റ് പോൾ ഫലങ്ങൾ

ഭാരത് പ്ലസ് സർവേ
 
NDA- 43

JMM- 21

INC- 9

ABP-MATRIX 
NDA- 47
INDIA(JMM+CONG)- 30
OTH- 04

TIMES NOW

NDA- 40-44
INDIA- 30-40

Trending News