ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി (NEET Exam) ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി സിബിഐ (CBI). നീറ്റില്‍ ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നുവെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (Government Medical College) സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷം വീതം വാങ്ങിയതായും സിബിഐ കണ്ടെത്തി. മഹാരാഷ്ട്ര (Maharashtra) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്.കെ എജ്യൂക്കേഷന്‍ കരിയര്‍ ഗൈഡന്‍സിനും അതിന്റെ ഡയറക്ടര്‍ പരിമള്‍ കോത്പാലിവാറിനും എതിരേയാണ് ആരോപണം.
നീറ്റ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് അന്വേഷണം നടന്നത്. സംഭവത്തില്‍ ആര്.കെ. എജ്യൂക്കേഷന്‍ കരിയര്‍ ഗൈഡന്‍സ്, ഡയറക്ടര്‍ പരിമള്‍ കോത്പാലിവാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV റിപ്പോര്‍ട്ട് ചെയ്തു.
Also Read: NEET, JEE Exam:വിദ്യാർത്ഥികൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍കളുടെ മാതാപിതാക്കളെ ബന്ധപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്താണ് പരിമള്‍ കോത്പാലിവാര്‍ തട്ടിപ്പുകള്‍ നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കു പകരം മറ്റൊരാളെ കൊണ്ട് പരീക്ഷ എഴുതിക്കുന്നത് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്താനുള്ള നീക്കമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും എഫ്ഐആറില്‍ പറയുന്നു.
Also Read: Neet 2020 Exam Results ഉടന്‍; എപ്പോള്‍? എവിടെ? എങ്ങനെ? അറിയേണ്ടതെല്ലാ൦
ഉറപ്പിനായി കോച്ചിങ് സെന്റര്‍ മാതാപിതാക്കളില്‍ നിന്നും തുല്യ തുകക്കുള്ള ചെക്കും വിദ്യാര്‍ഥികളുടെ 10, 12 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റും വാങ്ങിവെച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 50 ലക്ഷം രൂപ നല്കിയ ശേഷം മാത്രമേ ഇതു മടക്കി നല്‍കുകയുള്ളൂ.
പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ്വേഡും തട്ടിപ്പുകാർ ശേഖരിച്ചിരുന്നു. ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം ലഭിക്കാനായി ഇതുപയോഗിച്ച് തിരുത്തലുകള്‍ വരുത്തിയിരുന്നു. വിദ്യാർഥികൾക്ക് പകരം മറ്റൊരാളെക്കൊണ്ട് പരീക്ഷ എഴുതിപ്പിക്കാനായി അവരുടെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോകളിലും കൃത്രിമം നടത്തിയിരുന്നു. വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കാനായി ഇവര്‍ വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡിന്റെ ഇ- കോപ്പിയും ശേഖരിച്ചിരുന്നു.
Also Read: NEET Exam: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 കേന്ദ്രങ്ങൾ
ഇത്തരത്തില്‍ പരീക്ഷ എഴുതാനായി പരിമള്‍ ചുമതലപ്പെടുത്തിയ അഞ്ച് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. വിവരം ലഭിച്ചതിനേ തുടര്‍ന്ന് പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കാത്തുനിന്ന ഉദ്യോഗസ്ഥര്‍ ഇവര്‍ പരീക്ഷ എഴുതും മുമ്പ് പിടികൂടുകയായിരുന്നു. കരിയര്‍ ഡൈഡന്‍സ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയതായും ചിലരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...