റായ്പൂർ: ഛത്തീസ് ഖഢിലെ മാവോയിസ്റ്റ് ഏറ്റമുട്ടലിനിടയിൽ പിടികൂടിയ സി.ആർ.പി.എഫ് ജവാൻറെ (Crpf) ചിത്രങ്ങൾ മാവോയിസ്റ്റുകൾ പുറത്ത് വിട്ടു. സി.ആർ.പി.എഫ് കോബ്രാ കമാണ്ടോ രാകേശ്വർ സിംഗ് മൻഹാസിനെയായിരുന്നു ഏറ്റമുട്ടലിനിടിയൽ മാവോവാദികൾ തട്ടിക്കൊണ്ടു പോയത്. രാകേശ്വർ സിങ്ങിനെ മോചിപ്പിക്കാനായി മധ്യസ്ഥ ശ്രമങ്ങൾ വേണമെന്നും മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ ഭാഗമായി മധ്യസ്ഥനെ നിയമിക്കാൻ സി.ആർ.പി.എഫ് തന്നെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മദ്ധ്യസ്ഥൻ ആരാണ് എന്നത് സംബന്ധിച്ച് ഇപ്പോഴും രഹസ്യമായി തന്നെ വിവരങ്ങൾ സി.ആർ.പി.എഫ് സൂക്ഷിക്കുന്നുണ്ട്. ജവാനെ പാർപ്പിച്ചിരിക്കുന്ന മേഖലയും സി.ആർ.പി.എഫ് (Crpf) രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ജവാനെ മോചിപ്പിക്കാനായുള്ള ചർച്ചയ്ക്ക് ഇന്ന് വനമേഖലയിലേക്ക് പുറപ്പെടുമെന്നും സൂചനയുണ്ട്.
മാവോയിസ്റ്റുകളുടെ (Maoists) പക്കൽ നിന്നും ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനാണ് സി.ആർ.പി.എഫിൻറെ ശ്രമം. ഇത് സംബന്ധിച്ച് സി.ആർ.പി.എഫ് തന്നെ മുൻകൈ എടുത്ത് ചർച്ച നടത്തും. കഴിഞ്ഞ ശനിയാഴ്ച ബസ്തർ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൻഹാസിൻ ഭീകരരുടെ പിടിയിലാകുന്നത്. ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ജവാനെ ഉപദ്രവിച്ചിട്ടില്ലെന്നും മോചനത്തിനായുള്ള ചർച്ചയ്ക്കായി മദ്ധ്യസ്ഥരെ നിയോഗിക്കണമെന്നും ഭീകരർ ആവശ്യപ്പെട്ടിരുന്നു.
ജമ്മുകാശ്മീർ സ്വദേശിയാണ് മൻഹാസ്. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൻഹാസിൻറെ ഗ്രാമവാസികളും ബന്ധുക്കളും ചേർന്ന് ജമ്മു-അഖ്നൂര്‍ ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു. നേരത്തെ മൻഹാസിൻറെ മകളുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...