Goa: കുടിച്ചു ലക്കുകെട്ട മദ്യപാനികളെ ഇനി മുതൽ ബാറുകളും റെസ്റ്റോറന്റുകളും സഹായിക്കണം.അതായത്, മദ്യപാനികൾക്ക് അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്താനായി വാഹനം ഏർപ്പാടാക്കേണ്ട ചുമതല ബാറുകൾക്കും റെസ്റ്റോറന്റുകൾക്കുമാണ്.
നൈറ്റ് ലൈഫിന് പേരുകേട്ട ഗോവയിലാണ് ഈ നിയമം നിലവിൽ വരുന്നത്. അതായത്, മദ്യപിച്ച് വാഹനമോടിക്കുന്നതുവഴി ഉണ്ടാകുന്ന അപകടങ്ങൾ തടയുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഈ നിയമം സർക്കാർ നടപ്പാക്കുന്നത്. ഈ നിയമം നിലവിൽ വരുന്നതോടെ ഗോവയിലെ ബാറുകളും റെസ്റ്റോറന്റുകളും തങ്ങളുടെ മദ്യപാനികളായ ഉപഭോക്താക്കൾക്ക്, വിനോദസഞ്ചാരികളുടെ കാര്യത്തിൽ അവരെ വീട്ടിലേക്കോ ഹോട്ടലുകളിലേക്കോ എത്തിക്കാൻ വാഹനം ക്രമീകരിക്കേണ്ടതുണ്ട്.
Also Read: SBI Festive Offer: ഭവന വായ്പയ്ക്ക് വന്‍ ഇളവുമായി എസ്ബിഐ, ഉത്സവ ഓഫർ ജനുവരി വരെ മാത്രം
പുതിയ നിയമം അനുസരിച്ച്, മദ്യപിച്ചാൽ ഉപഭോക്താക്കളെ സ്വന്തമായി വാഹനം ഓടിക്കാൻ ബാറുടമകൾ അനുവദിക്കരുത്. കേന്ദ്രഭരണ പ്രദേശത്തെ എല്ലാ റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും ക്ലബ്ബുകൾക്കും ഇനി മുതൽ പുതിയ നിയമം ബാധകമാകുമെന്ന് ഗോവ ഗതാഗത മന്ത്രി മൗവിൻ ഗോഡിഞ്ഞോ പറഞ്ഞു.
ഉപഭോക്താക്കൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ സ്വന്തം വാഹനം ഓടിക്കാൻ ബാറുടമകൾ അനുവദിക്കരുത്, അവരെ സുരക്ഷിതമായി അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ അവർക്കായി ഒരു വാഹനം ക്രമീകരിക്കണം, ഗോഡിഞ്ഞോ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കായാണ് ഈ നിയമം നടപ്പാക്കുന്നത്. ഈ പുതിയ നിയമം സർക്കാർ കർശനമായി നടപ്പിലാക്കും, അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച് ഗോവ മെഡിക്കൽ കോളേജിൽ എത്തുന്ന കേസുകളിൽ 20 ശതമാനവും അപകടങ്ങളാണ്. ഇതിനു അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിയ്ക്കുന്നത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...