New Delhi : ഒമിക്രോൺ കോവിഡ് വകഭേദം (omicron Covid Variant ) ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ കേരളം (Kerala) ഉൾപ്പടെയുള്ള 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി. പോസിറ്റിവിറ്റി നിരക്ക് (Positivty Rate) കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം എന്നിവയെല്ലാം ഇനിയും തുടരണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളാണുള്ളത്. ഇതിൽ ഒമ്പത് ജില്ലകളും കേരളത്തിൽ നിന്നാണ്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ളത്. ഈ ജില്ലകളിലെല്ലാം തന്നെ കർശന നിയന്തനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: Omicron | ഡൽഹിയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് ആകെ 33 കേസുകൾ
ഇന്ന് രാജ്യത്ത് ഒരാൾക്ക് കൂടി ഒമിക്രോൺ വകഭേദം (Omicron Variant) സ്ഥിരീകരിച്ചു. സിംബാബ്വെയിൽ (Zimbabwe) നിന്നെത്തിയ വ്യക്തിക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡൽഹിയിലെ (Delhi) രണ്ടാമത്തെ കേസാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി.
ALSO READ: India COVID Update : രാജ്യത്ത് 7,992 പേർക്ക് കൂടി കോവിഡ് രോഗബാധ; 393 മരണങ്ങൾ കൂടി
മഹാരാഷ്ട്രയിൽ 7 പേർക്കും ഗുജറാത്തിൽ 2 പേർക്കും ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നേരത്തെ രാജസ്ഥാനിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇവരെ ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ സാംപിൾ ജെനോം സീക്വൻസിംഗിനായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചിട്ടുണ്ട്.
ALSO READ: Maharashtra | മഹാരാഷ്ട്രയിൽ ഏഴ് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ കേസുകൾ 17 ആയി
സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ചയാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യുവതിയുടെ കുടുംബത്തിലെ 17 പേരെയും ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...