PM Kisan Samman Nidhi: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ എട്ടാം തവണ കാത്തിരിക്കുന്ന കർഷകർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഉടൻ തന്നെ 2000 രൂപ ഈ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും.
ഈ പദ്ധതി പ്രകാരം (PM Kisan) രജിസ്റ്റർ ചെയ്ത കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. ഈ തുക 2000 രൂപ വീതം മൂന്ന് തവണകളായിട്ടാണ് നൽകുന്നത്.
പിഎം കിസാൻ എട്ടാം ഗഡു എപ്പോൾ ലഭിക്കും?
ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ് സർക്കാർ ആദ്യ ഗഡു നൽകുന്നത്. രണ്ടാമത്തെ ഗഡു ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയും മൂന്നാമത്തെ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെയുമാണ് നൽകുന്നത്.
ഇതിനിടയിലുള്ള ഏത് സമയത്തും ഈ തുക നിങ്ങളുടെ അക്കൗണ്ടിൽ ഏത്തം. ഇനി നിങ്ങളും ഒരു കൃഷിക്കാരനാണെങ്കിൽ ഈ സ്കീമിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ആദ്യ ഗഡുവായ 2000 രൂപ ലഭിക്കും.
പ്രധാനമന്ത്രി കിസാൻ സമൻ നിധി (PM kisan) പദ്ധതിയുമായി ബന്ധപ്പെട്ട് 11 കോടി 74 ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെ എട്ടാം തവണയുടെ പേയ്‌മെന്റ് ഉടൻ ലഭിച്ചു തുടങ്ങും.
സാധാരണയായി പിഎം കിസാന്റെ എട്ടാം ഗഡു ഏപ്രിൽ-ജൂലൈ ഈ മാസം വരാൻ തുടങ്ങണം എന്നാൽ ഇത്തവണ സംസ്ഥാന സർക്കാർ പണം കൈമാറ്റം ചെയ്യുന്നത് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും. അതുകൊണ്ടാണ് കുറച്ച് സമയമെടുക്കുന്നത്.
Also Read: PM Kisan Samman Nidhi: എട്ടാം ഗഡു ഹോളിക്ക് മുന്നേ ലഭിക്കുമോ? list പരിശോധിക്കു
മിക്ക സംസ്ഥാനങ്ങളും ഇതുവരെ Rft ൽ ഒപ്പിട്ടിട്ടില്ല. ഇക്കാരണത്താൽ ഗഡു കുടുങ്ങിക്കിടക്കുകയാണ്. എല്ലാ ഗുണഭോക്താക്കളുടെയും പട്ടിക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർക്കാണ് ഈ ഗഡു ലഭിക്കുന്നത്. അതിനാൽ, നിങ്ങളുടെ പേര് ഈ പട്ടികയിലുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ ആദ്യം പരിശോധിക്കണം. അതിന്റെ രീതി വളരെ എളുപ്പമാണ്.
Also Read: Airtel, Jio, Vi എന്നിവക്ക് ആഘാതം ഏൽപ്പിക്കാൻ പുത്തൻ പ്ലാൻ അവതരിപ്പിച്ച് BSNL
ലിസ്റ്റിൽ നിങ്ങളുടെ പേര് പരിശോധിക്കുക
1. ഒന്നാമതായി, നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജനയുടെ https:://pmkisan.gov.in ന്റെ ഔദ്യോഗിക website സന്ദർശിക്കണം.
2. ഇവിടെ നിങ്ങൾക്ക് Farmers Corner എന്ന ഓപ്ഷൻ കാണാം.
3. Farmers Corner വിഭാഗത്തിനുള്ളിൽ Beneficiaries List ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
4. എന്നിട്ട് പട്ടികയിൽ നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, ഗ്രാമ വിവരങ്ങൾ എന്നിവ തിരഞ്ഞെടുക്കണം.
5. ശേഷം Get Report ൽ ക്ലിക്കുചെയ്യുക. ഇതിനുശേഷം ഗുണഭോക്താക്കളുടെ മുഴുവൻ പട്ടികയും പുറത്തുവരും.
നിങ്ങളുടെ പേര് പട്ടികയിലുണ്ടെങ്കിൽ നിങ്ങൾക്ക് ഇൻസ്റ്റാൾമെന്റിന്റെ നിലയും അറിയാൻ കഴിയും.
വെബ്‌സൈറ്റിലെ Farmers Corner ൽ ക്ലിക്കുചെയ്യുക.
Beneficiary Status ൽ ക്ലിക്കുചെയ്യുക
ഒരു പുതിയ പേജ് തുറക്കും അതിൽ ആധാർ, മൊബൈൽ നമ്പർ എന്നിവ ചേർക്കുക
ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ തവണയുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയും.
പ്രധാനമന്ത്രി കിസാൻ യോജനയിൽ രജിസ്റ്റർ ചെയ്യേണ്ട രീതി
ഈ സ്കീമിനായി നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത് ഉടനടി നടത്തുക. കാരണം രജിസ്ട്രേഷൻ കൂടാതെ നിങ്ങൾക്ക് 6000 രൂപയുടെ സഹായ തുക ലഭിക്കില്ല. രജിസ്ട്രേഷൻ പ്രക്രിയ വളരെ എളുപ്പമാണ്. PM Kisan Samman Nidhi യിൽ നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് രജിസ്റ്റർ ചെയ്യാം.
Also Read: IPL 2021: Opening Match ന് തയ്യാറായി Virat Kohli ഒപ്പം ആരാധകർക്ക് സന്ദേശവും
ഇതിനായി നിങ്ങളുടെ കയ്യിൽ സ്വന്തമായി ഭൂമിയുള്ളതിന്റെ രേഖ, ആധാർ കാർഡ്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഉണ്ടായിരിക്കണം. ശേഷം പി എം കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
ഇങ്ങനെയാണ് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുക
1. https://pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2. ശേഷം Farmers Corner ക്ക് പോകുക.
3. ഇവിടെ നിങ്ങൾ 'New Farmer Registration' ൽ ക്ലിക്കുചെയ്യുക
4. ആധാർ നമ്പർ നൽകണം.
5. ക്യാപ്‌ച കോഡ് നൽകി സംസ്ഥാനം തിരഞ്ഞെടുക്കേണ്ടതുണ്ട് തുടർന്ന് പ്രക്രിയ തുടരേണ്ടതുണ്ട്.
6. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കണം.
7. കൂടാതെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ഫാമുമായി ബന്ധപ്പെട്ട വിവരങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
8. ഇതിനുശേഷം, നിങ്ങൾക്ക് ഫോം സമർപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...