പ്രധാനമന്ത്രി ഇന്ന് വാരാണസി സന്ദർശിക്കും; 600 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യും

സന്ദർശന വേളയിൽ 1200 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും, സംസ്ഥാനത്തെ 600 കോടി രൂപയുടെ 33 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 08:09 AM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസി സന്ദർശിക്കും
  • 1200 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും
പ്രധാനമന്ത്രി ഇന്ന് വാരാണസി സന്ദർശിക്കും; 600 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യും

വാരാണസി : ഉത്തർപ്രദേശ് സർക്കാർ രണ്ടാം തവണ അധികാരത്തിൽ വന്നതിന്റെ 100 ദിനം തികയുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസി സന്ദർശിക്കും. സന്ദർശന വേളയിൽ 1200 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും, സംസ്ഥാനത്തെ 600 കോടി രൂപയുടെ 33 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് സമ്പൂർണാനന്ദ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി  പ്രവർത്തകരെ അഭിസംബോധന ചെയ്യും .

വാരാണസിയിലെ റോഡ് നിർമ്മാണ പദ്ധതിയാണ് ഇതിൽ പ്രധാനം . ലഹർതാരയിൽ നിന്ന് ബിഎച്ച്യു വഴി വിജയ സിനിമയിലേക്കുള്ള ആറുവരിപ്പാതയ്‌ക്കും, പാണ്ഡേപൂർ ഫ്ളൈ ഓവർ മുതൽ റിങ് റോഡ് വരെയുള്ള നാലുവരിപ്പാതയ്‌ക്കും, കച്ചാരി മുതൽ സന്ധവരെയുള്ള റോഡ് നാലുവരിയായി വീതികൂട്ടുന്നതിനുമാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്.നമോ ഘട്ടിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

കൂടാതെ ദശാശ്വമേധ് ഘട്ടിലെ ‘ദശാശ്വമേധ ഭവൻ’, വേദ ശാസ്ത്ര കേന്ദ്രത്തിന്റെ രണ്ടാം ഘട്ടം, സിന്ധൗര പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം, പിന്ദ്രയിലെ അഗ്‌നിശമന മന്ദിരം, ഫുൽവാരിയ ജെപി മേത്ത സെൻട്രൽ ജയിൽ മാർഗ്, ബബത്പൂർ കപ്സേതി തുടങ്ങി നിരവധി പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News