Queen Elizabeth II Death: രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തത്, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചണം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

Written by - Zee Malayalam News Desk | Last Updated : Sep 9, 2022, 09:13 AM IST
  • രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്നും 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി
Queen Elizabeth II Death: രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തത്, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Queen Elizabeth II Death: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്നും 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ  എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.  ഒരു മീറ്റിംഗിനിടെ, മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല  കാണിയ്ക്കുകയുണ്ടായി, ആ നിമിഷം ഞാൻ എന്നും വിലമതിക്കുന്നു, പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു.

 

വ്യാഴാഴ്ച രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാര്‍ത്ത ബക്കിംഗ്ഹാം പാലസ് സ്ഥിരീകരിച്ചത്.  96-മത്തെ വയസായിരുന്നു അന്ത്യം. 

രാജ്ഞി വിദഗ്ദ്ധ  ഡോക്ടര്‍മാരടങ്ങിയ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് എന്ന്  ബക്കിംഗ്ഹാം കൊട്ടാരം  അറിയിപ്പ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ ത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്ഞി സ്കോട്ട്ലൻഡിലെ ബാൽമോറൽ കാസിലിൽ വിശ്രമത്തിലായിരുന്നു.  

കഴിഞ്ഞ ദിവസം ബൽമോറലിൽ വച്ചാണ് രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ  നിയമിക്കുന്നതായി എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചത്. 

ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായി 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 

എലിസബത്ത് 1952 മുതൽ ബ്രിട്ടന്‍റെ  രാജ്ഞി പദവി വഹിയ്ക്കുകയാണ്. ഈ വർഷമാദ്യം രാജ്ഞി പദവിയില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കിയത് രാജ്യം ആഘോഷിച്ചിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News