ബെംഗളൂരു: കർണാടകയിലെ കുന്ദലഹള്ളിയിൽ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ പ്രതിയെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പ്രതിയെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് 10 ലക്ഷം രൂപയാണ് ഏജൻസി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു.
മാർച്ച് 4 നായിരുന്നു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് 4 പേർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. സ്ഫോടനത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്കും തൊപ്പിയും ധരിച്ച വ്യക്തിയുടെ ദൃശ്യം നേരത്തെ പുറത്തെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.56 നായിരുന്നു രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി 11.30 ഓടെയാണ് കഫേയിൽ എത്തുന്നത്.
ശേഷം റവ ഇഡ്ഡലി ഓർഡർ ചെയ്തു. തുടർന്ന് വാഷ് ഏരിയയിൽ എത്തി കയ്യിലുണ്ടായിരുന്ന ബാഗ് അവിടെ ഉപേക്ഷിച്ച് 11. 45 ഓടെ കഫേയിൽ നിന്നും പുറത്തിറങ്ങുയായിരുന്നു. ഫൂട്ട്പാത്തിലൂടെ നടക്കാതെ റോഡിലൂടെ ആണ് ഇയാൾ തിരിച്ചു പോകുന്നത്. ഇത് സിസിിവി ക്യാമറയിൽ പെടാതിരിക്കാനാണെന്നാണ് അനുമാനം. ഉച്ചയ്ക്ക് 12. 56 ഓടെയാണ് സ്ഫോടനം സംഭവിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.