നടൻ സൽമാൻ ഖാനെതിരെ വധഭീക്ഷണി മുഴക്കിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. പോലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ ഹാവേരിയില്‍ നിന്നാണ് ബിക്കാറാം (32) എന്നയാളെ അറസ്റ്റ് ചെയ്തത്. ബിക്കാറാമിനെ മഹാരാഷ്ട്ര പൊലീസിന് കൈമാറി.
മഹാരാഷ്ട്ര പൊലീസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ബിക്കാറാം. ലോറൻസ് ബിഷ്ണോയിയുടെ ആരാധകനാണ് താനെന്ന് ചോദ്യം ചെയ്യലിനിടെ ഇയാൾ അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു.
സല്മാന് ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ഒന്നുകില്‍ മാപ്പ് പറയുക അല്ലെങ്കില്‍ അഞ്ചുകോടിരൂപ നല്‍കണം എന്നായിരുന്നു സന്ദേശം. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ട് മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്കാണ് സന്ദേശമെത്തിയതെന്നാണ് റിപ്പോർട്ട്.
ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയ സന്ദേശംത്തിൽ 'ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് സംസാരിക്കുന്നത്. ജീവനോടെ ഇരിക്കാന്‍ സല്‍മാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയുക അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണം. അയാള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അയാളെ കൊലപ്പെടുത്തും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്.' ഇങ്ങനെയായിരുന്നു ലഭിച്ച സന്ദേശം.
സൽമാനെതിരെ അടുത്ത ദിവസങ്ങളിലായുണ്ടായ രണ്ടാമത്തെ വധഭീഷണിയായിരുന്നു ഇത്. ഒക്ടോബര്‍ മുപ്പതിനും മുംബൈ ട്രാഫിക് കണ്‍ട്രോളിന് സല്‍മാനെതിരേ വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്ന് രണ്ടുകോടി രൂപയാണ് ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.