SBI SCO Recruitment 2023: എസ്ബിഐയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ രണ്ട് ദിവസം മാത്രം

SBI Specialist Cadre Officer Recruitment 2023: താൽപര്യമുള്ള യോ​ഗ്യരായ ഉദ്യോഗാർഥികൾക്ക് sbi.co.in/careers, sbi.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 15 ആണ്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 10:51 AM IST
  • അപേക്ഷകർ എസ്‌ബിഐ വെബ്‌സൈറ്റായ bank.sbi/careers അല്ലെങ്കിൽ sbi.co.in/careers എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം
  • ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കണം
SBI SCO Recruitment 2023: എസ്ബിഐയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ രണ്ട് ദിവസം മാത്രം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബിഐ) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കാൻ ഇനി രണ്ട് ദിവസം മാത്രം. താൽപര്യമുള്ള യോ​ഗ്യരായ ഉദ്യോഗാർഥികൾക്ക് sbi.co.in/careers, sbi.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്‌ബി‌ഐ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഒഴിവുള്ള ഒരു പോസ്റ്റിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 15 ആണ്.

എസ്ബിഐ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്‌മെന്റ് 2023: ഒഴിവ് വിശദാംശങ്ങൾ

സീനിയർ എക്സിക്യൂട്ടീവ് (സ്റ്റാറ്റിസ്റ്റിക്സ്): ഒരു തസ്തിക
സ്ഥലം: ജയ്പൂർ
സിടിസി: പ്രതിവർഷം 15 മുതൽ 20 ലക്ഷം വരെ
യോഗ്യതാ മാനദണ്ഡം: ഒന്നാം ഡിവിഷനിൽ (സ്റ്റാറ്റിസ്റ്റിക്സ്/മാത്സ്/ഇക്കണോമിക്സ്) ബിരുദാനന്തര ബിരുദം (60 ശതമാനം മാർക്കോടെ പാസായിരിക്കണം) ജോലി പരിചയവും ആർ ആൻഡ് പൈത്തൺ, സീക്വൽ, ബി.ടെക് (ഐടി/സിഎസ്), പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ അല്ലെങ്കിൽ പിജിഡിസി, എംഐഎസ് എന്നിവയ്ക്ക് മുൻഗണന.

അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ എസ്‌ബിഐ വെബ്‌സൈറ്റായ bank.sbi/careers അല്ലെങ്കിൽ sbi.co.in/careers എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം. തിരഞ്ഞെടുക്കൽ ഷോർട്ട്‌ലിസ്റ്റിംഗും അഭിമുഖവും അടിസ്ഥാനമാക്കിയുള്ളതായിരിക്കും. തുടർന്ന് സിടിസി സംബന്ധിച്ച് ചർച്ച ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News