Sex Education : പദ്ധതിക്ക് തയ്യാറാക്കിയ കിറ്റിൽ റബ്ബർ ലിംഗം; മഹാരാഷ്ട്രയിലെ കുടുംബാസൂത്രണ പ്രചാരണം വിവാദത്തിൽ

Sex Education : പരിശീലനത്തിനായി രൂപകൽപ്പന ചെയ്ത കിറ്റിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനനേന്ദ്രിയത്തിന്റെ റബ്ബർ മോഡലുകൾ ഉൾപ്പെടുത്തിയിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 12:47 PM IST
  • ആശാ വർക്കർമാരെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദമ്പതികൾക്ക് പരിശീലനം നൽകാനാണ് സർക്കാർ പദ്ധതിയിട്ടത്.
  • എന്നാൽ പദ്ധതിക്കായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ കിറ്റിൽ ഉൾപ്പെടുത്തിയ ലിംഗത്തിന്റെ റബ്ബർ മാതൃകയാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.
  • പരിശീലനത്തിനായി രൂപകൽപ്പന ചെയ്ത കിറ്റിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനനേന്ദ്രിയത്തിന്റെ റബ്ബർ മോഡലുകൾ ഉൾപ്പെടുത്തിയിരുന്നു.
Sex Education : പദ്ധതിക്ക് തയ്യാറാക്കിയ കിറ്റിൽ റബ്ബർ ലിംഗം; മഹാരാഷ്ട്രയിലെ കുടുംബാസൂത്രണ പ്രചാരണം വിവാദത്തിൽ

Mumbai : ഗ്രാമപ്രദേശങ്ങളിൽ കുടുംബാസൂത്രണ പ്രചാരണം നടത്താനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ പദ്ധതി വിവാദത്തിൽ. ആശാ വർക്കർമാരെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദമ്പതികൾക്ക് പരിശീലനം നൽകാനാണ് സർക്കാർ പദ്ധതിയിട്ടത്. എന്നാൽ പദ്ധതിക്കായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ കിറ്റിൽ ഉൾപ്പെടുത്തിയ ലിംഗത്തിന്റെ റബ്ബർ മാതൃകയാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.

പരിശീലനത്തിനായി രൂപകൽപ്പന ചെയ്ത കിറ്റിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനനേന്ദ്രിയത്തിന്റെ റബ്ബർ മോഡലുകൾ ഉൾപ്പെടുത്തിയിരുന്നു. പുരുഷ ലിംഗത്തിന്റെ മോഡലിന് പുറമേ, റബ്ബർ കൊണ്ട് നിർമ്മിച്ച ഗർഭപാത്രത്തിന്റെ ഒരു മാതൃകയും ഉണ്ട്. എന്നാൽ പരിശീലകർ കൊണ്ടുവന്ന ജെൻഡർ മോഡൽ അശ്ലീലമാണെന്ന് ഗ്രാമപ്രദേശങ്ങളിലെ ഒരു വിഭാഗം ജനങ്ങൾ പരാതിപ്പെട്ടതായിയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ

വീടുകൾ തോറും ലൈംഗികത, ഗർഭനിരോധനം, വന്ധ്യംകരണം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരണം നൽകുകയെന്നത് ആരോഗ്യ പ്രവർത്തകരുടെ കടമയാണ്. ബോധവത്കരണത്തിനായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ലഘുലേഖകളും ചിത്രങ്ങളും ഇവർ ഉപയോഗിക്കുന്നുണ്ട്. ലിംഗത്തിന്റെയും ഗർഭപാത്രത്തിന്റെയും സാമ്പിളുകൾ അടങ്ങിയ ഏകദേശം 25,000 കിറ്റുകളാണ് സംസ്ഥാനത്തെ ആശാ പ്രവർത്തകർക്ക് വിതരണം ചെയ്തിട്ടുളളത്.

കോണ്ടം ധരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ദമ്പതികളെ പരിശീലിപ്പിക്കാൻ സഹായിക്കുന്നതിനാണ് പുതിയ കിറ്റിൽ ഇവ ഉൾപ്പെടുത്തിയതെന്ന് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് മേധാവി ഡോ. അർച്ചന പാട്ടീൽ അറിയിച്ചു. എന്നാൽ യാഥാസ്ഥിതിക ചിന്താഗതിക്കാരായ ഗ്രാമീണർക്കിടയിൽ റബ്ബർ മോഡലുകളുമായി പോകുന്നതിന്റെ പേരിൽ ആരോഗ്യ പ്രവർത്തകർ പരിഹസിക്കപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ലിംഗത്തിന്റെ റബ്ബർ മോഡലുകൾ പുറത്തെടുക്കുമ്പോൾ, കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് പുരുഷന്മാർ പ്രതിഷേധിക്കുന്നതായും. നിങ്ങൾക്ക് നാണമില്ലേ എന്ന് ചോദിക്കുന്നതായി ആശാവർക്കർമാർ പറയുന്നു.   തങ്ങളുടെ ഭാര്യമാരെ മോശക്കാരാക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് ഗ്രാമീണർ പറയുന്നതായി നാസിക്കിലെ ഒരു ആശാ വർക്കർ മാധൃമങ്ങളോട് പറയുന്നത്. 

മഹാരാഷ്ട്രയിൽ പലയിടത്തും ലൈംഗിക പ്രശ്‌നങ്ങൾ സംസാരിക്കുന്നത് പോലും വലിയ തെറ്റാണെന്നാണ് ആശാ വർക്കർമാർ പറയുന്നത്. അതേസമയം റബ്ബർ മോഡലുകൾ ഉപയോഗിച്ചുള്ള ലൈംഗികവിദ്യാഭ്യാസം ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തണമെന്നും പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആശാ വർക്കർമാരുടെ പരിധിക്കപ്പുറമാണ് ഇവയെന്നും ആശാ വർക്കേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. ഇക്കാര്യം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നു. ഇതോടെ സർക്കാർ നടപടി പിൻവലിച്ച് ആരോഗ്യപ്രവർത്തകരോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

 

Trending News