ന്യൂഡൽഹി: കേന്ദ്ര സർക്കാർ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അവഗണന കാണിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതോടെ രാജ്യ തലസ്ഥാനം സമര വേദിയാകുകയാണ്. കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിഷേധം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ എത്തിയപ്പോൾ തമിഴ്നാടും സമാന പ്രതിഷേധവുമായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ ഇന്ന് കേരളത്തിന്റെ പ്രതിഷേധം
തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ പാർട്ടിയാണ് ഇന്ന് ഡൽഹിയിൽ പ്രതിഷേധം നടത്തുക. പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധം. 8 ജില്ലകളിലെ പ്രളയക്കെടുത്തിയിൽ 37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും അവഗണിച്ചതിലാണ് ഇന്ന് പ്രതിഷേധം ഉയർത്തുന്നത്. മാത്രമല്ല കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ തഴഞ്ഞെന്നും ഡിഎംകെ ആരോപിക്കുന്നുണ്ട്.
Also Read: ശുക്രൻ മകര രാശിയിലേക്ക്; വരുന്ന 25 ദിവസം ഈ രാശിക്കാർ പൊളിക്കും!
കർണാടക സർക്കാർ ഇന്നലെ സമാന വിഷയമുയർത്തി ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുംയോടൊപ്പം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമടക്കമുള്ളവർ പങ്കെടുത്തിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മോദി സർക്കാർ ഞെരുക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
Also Read: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
കേരള സർക്കാരിന്റെ സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങിയ ചലോ ദില്ലി പ്രതിഷേധ ധർണ്ണ ഉച്ചയ്ക്ക് 1 മണിയോടെ അവസാനിച്ചിരുന്നു. കോൺഗ്രസിന്റെ കൊടിയോ പേരോ എവിടെയും ഉപയോഗിക്കാതെ സംസ്ഥാനത്തിന്റെ ബാനറിലാണ് ഭരണപക്ഷ നേതാക്കൾ സമരം ധർണ്ണ നടത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റേയും നേതൃത്ത്വത്തിൽ കോൺഗ്രസിന്റെ 135 എംഎൽഎമാർ, 30 എംഎൽസിമാർ, 5 എംപിമാർ എന്നിവരടക്കം ഇരുന്നൂറോളം നേതാക്കൾ സമരത്തിൽ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.