തമിഴ്നാട്ടിൽ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കലിന് 2500 രൂപ സമ്മാനം!

തുക ജനുവരി നാലു മുതൽ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Dec 20, 2020, 10:49 AM IST
  • ഈ തുക വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കാനാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
  • 2500 രൂപയ്ക്ക് പുറമെ ഗിഫ്റ്റ് ബാഗും നൽകുന്നുണ്ട്. ജനുവരി 14 നാണ് പൊങ്കൽ.
  • സംസ്ഥാനത്ത് 2.6 കോടി കാർഡ് ഉടമകൾക്കാണ് ഈ തുകയുടെ ഉപയോഗം ലഭിക്കുന്നത്.
തമിഴ്നാട്ടിൽ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കലിന് 2500 രൂപ സമ്മാനം!

ചെന്നൈ:  തമിഴ്നാട്ടിൽ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കലിന് 2500 രൂപ വീതം സമ്മാനം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി (Edappadi K Palaniswami).  തുക ജനുവരി നാലു മുതൽ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.  ഈ തുക വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കാനാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  2500 രൂപയ്ക്ക് പുറമെ ഗിഫ്റ്റ് ബാഗും നൽകുന്നുണ്ട്. 

സംസ്ഥാനത്ത് 2.6 കോടി കാർഡ് ഉടമകൾക്കാണ് ഈ തുകയുടെ ഉപയോഗം ലഭിക്കുന്നത്.  ജനുവരി 14 നാണ് പൊങ്കൽ (Pongal). അതിന് മുൻപേ എല്ലാവർക്കും ഈ തുക വിതരണം ചെയ്യും.  കഴിഞ്ഞ വർഷം 1000 രൂപയാണ് നൽകിയിരുന്നത്.   തമിഴ് ജനതയുടെ പ്രധാന ഉത്സവമാണ് പൊങ്കൽ. തമിഴ് ജനതയുടെയും തമിഴ് കർഷകരുടെയും ജീവിതത്തിൽ പൊങ്കൽ തിരുനാളിന് പ്രത്യേകതയുണ്ട്. ജനുവരി മാസത്തിലെ ആദ്യ ദിനമാണ് പൊങ്കൽ തമിഴ്‌നാട്ടിൽ (Tamil Nadu) ആഘോഷിക്കുന്നു.

Also Read: ICMR മേധാവിയ്ക്ക് COVID-19 സ്ഥിരീകരിച്ചു

2021 ജനുവരി 4 മുതൽ പൊങ്കലിന്റെ തലേദിവസം വരെ എല്ലാവർക്കും പണവും പൊങ്കൽ ഗിഫ്റ്റ് ബാഗുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി (Edappadi K Palaniswami) അറിയിച്ചു.  ഗിഫ്റ്റ് ബാഗിൽ പഞ്ചസാരയും മറ്റ് പൊങ്കൽ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളും ഉണ്ടായിരിക്കും.  റേഷൻ ഷോപ്പുകളിൽ (Ration Shops) ഈ വസ്തുക്കൾ വിതരണം ചെയ്യുന്നതിനുമുമ്പ് കാർഡ് ഉടമകൾക്ക് അവരുടെ വീടുകളിൽ സർക്കാർ ടോക്കണുകൾ നൽകും. ഈ ടോക്കണുകൾ പണവും സമ്മാന ഇനങ്ങളും വാങ്ങേണ്ട തീയതിയും സമയവും സൂചിപ്പിച്ചിരിക്കും.  ആ ദിവസം പോയി വേണം ഇതൊക്കെ കൈപ്പറ്റാൻ. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2h

Trending News