Thalapathy Vijay Party Conference: തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് വിക്രവാണ്ടിയിൽ; പ്രത്യേക വേദി സ‍‍ജ്ജം

Tamilaga Vettri Kazhagam: വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ തയ്യാറാക്കിയ പ്രത്യക വേദിയിലാണ് സമ്മേളനം നടക്കുക. വൈകിട്ട് നാലിന് ശേഷമാണ് യോ​ഗം നടക്കുക.

Written by - Zee Malayalam News Desk | Last Updated : Oct 27, 2024, 09:32 AM IST
  • 85 ഏക്കറിലാണ് വേദി തയ്യാറാക്കിയിരിക്കുന്നത്
  • യോ​ഗത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും
Thalapathy Vijay Party Conference: തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് വിക്രവാണ്ടിയിൽ; പ്രത്യേക വേദി സ‍‍ജ്ജം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം കാത്തിരിക്കുന്ന ദളപതി വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ തയ്യാറാക്കിയ പ്രത്യക വേദിയിലാണ് സമ്മേളനം നടക്കുക. 85 ഏക്കറിലാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. വൈകിട്ട് നാലിന് ശേഷമാണ് യോ​ഗം നടക്കുക.

ഇന്ന് നടക്കുന്ന യോ​ഗത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 100 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന കൊടിമരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തും. ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ദളപതി വിജയ് ഓ​ഗസ്റ്റിലാണ് പാർട്ടിയുടെ പതാകയും ​ഗാനവും അവതരിപ്പിച്ചത്.

ALSO READ: വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം; ആദ്യ വാതിൽ തുറന്നെന്ന് താരം

രണ്ട് ആനകളോടുകൂടിയ ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് ടിവികെ പുറത്തിറക്കിയത്. ഈ പതാക തമിഴക വെട്രി കഴകത്തിന്റെയും തമിഴ്നാടിന്റെയും അടയാളമായി മാറുമെന്ന് വിജയ് പറഞ്ഞിരുന്നു. തമിഴക വെട്രി കഴകത്തെ രാഷ്ട്രീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനും അം​ഗീകരിച്ചു. അപേക്ഷ സമർപ്പിച്ച് ഏഴ് മാസത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അം​ഗീകാരം ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News