വന്യജീവികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. വന്യജീവികളുടെ ദൃശ്യങ്ങൾ കാണാൻ എല്ലാവർക്കും വളരെ കൗതുകമാണ്. വന്യജീവികൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്കെല്ലാം നിരവധി കാഴ്ചക്കാരാണുള്ളത്.
വന്യജീവികളിൽ കാണാൻ വളരെ സുന്ദരനും എന്നാൽ, എല്ലാവർക്കും പേടിയുള്ളതുമായ ഒരു മൃഗമാണ് കടുവ. മൃഗശാലകൾ സന്ദർശിച്ച് പലരും കടുവകളെ കാണാറുണ്ട്. കാട്ടിൽ ഇരതേടുന്നതും വിശ്രമിക്കുന്നതുമായ കടുവകളുടെ ദൃശ്യങ്ങൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകാം. എന്നാൽ കടുവകൾ കാട്ടിൽ വിഹരിക്കുന്നതും പരസ്പരം സ്നേഹം പങ്കുവയ്ക്കുന്നതും കളിക്കുന്നതും കാണാൻ കൂടുതൽ ആകർഷകമാണ്. ഇപ്പോൾ, രണ്ട് കടുവ സഹോദരങ്ങൾ കാട്ടിൽ സന്തോഷത്തോടെ കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കടുവകൾ, വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ഈ സമയത്ത്, കടുവകൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കളിക്കുന്നത് കാണുന്നത് വളരെ സന്തോഷം നൽകുന്ന ദൃശ്യമാണ്. രണ്ട് കടുവകളും ചാടിയും കുതിച്ചും ആഹ്ലാദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
Watching these siblings play in loop
Just a decade back, the entire tiger population of this Tiger Reserve was considered to be eliminated. Now it has a healthy population of 45/50 adults & 20/25 cubs. The story of resilience of our tiger conservation.
VC: MP Tiger Foundation pic.twitter.com/Ce7U30qjv9— Susanta Nanda IFS (@susantananda3) June 13, 2022
ALSO READ: Viral video: ഒരു അപൂർവ സൗഹൃദം; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ: വൈറൽ വീഡിയോ
ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. ഒരു പതിറ്റാണ്ട് മുമ്പ്, ഈ കടുവാ സങ്കേതത്തിലെ മുഴുവൻ കടുവകളെയും ഇല്ലാതാക്കിയതായി കണക്കാക്കപ്പെട്ടിരുന്നു. ഇപ്പോൾ 45-50 മുതിർന്ന കടുവകളും 20-25 കുട്ടികളും ഈ വനത്തിലുണ്ട്. നമ്മുടെ കടുവ സംരക്ഷണത്തിന്റെ ദൃഢതയുടെ കഥയെന്നും അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു. എംപി ടൈഗർ ഫൗണ്ടേഷന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങൾ വളരെ മനോഹരമായിരിക്കുന്നെന്നും മനസിന് സന്തോഷം നൽകുന്ന ദൃശ്യമാണിതെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...