UP Constables Exam Cancels: പേപ്പർ ചോർച്ച, യുപി കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി, 6 മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ

UP Constables Exam Cancels:  യുപി കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച  ഉത്തരവിറക്കി. 6 മാസത്തിനുള്ളിൽ പരീക്ഷ വീണ്ടും നടത്തും.

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 02:38 PM IST
  • 50 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതിയത്. പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് പ്രയാഗ്‌രാജിലും ലഖ്‌നൗവിലും ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
UP Constables Exam Cancels: പേപ്പർ ചോർച്ച, യുപി കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി, 6 മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ

UP Constables Exam Cancels: പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് യുപി കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച  ഉത്തരവിറക്കി. 6 മാസത്തിനുള്ളിൽ പരീക്ഷ വീണ്ടും നടത്തും.

Also Read: Congress AAP Alliance: പരാതികള്‍ക്ക് പരിഹാരം, കോൺഗ്രസ് എഎപി സഖ്യത്തില്‍ തീരുമാനമായി 

50 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതിയത്. പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് പ്രയാഗ്‌രാജിലും ലഖ്‌നൗവിലും ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

Also Read:  Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പകുതിയോടെ പ്രഖ്യാപിക്കും, തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് ECI 

യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2024 ലെ പേപ്പർ ചോർച്ച സംഭവം  പുറത്തുവന്നതോടെ  ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെന്‍റ്  ആന്‍ഡ്‌  പ്രൊമോഷൻ ബോർഡ് (UPPRPB) തുടക്കത്തില്‍ സംഭവം നിരാകരിച്ചിരുന്നു. എങ്കിലും പ്രതിഷേധം ശക്തമായപ്പോള്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടതോടെ  ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ വഴങ്ങി. തുടര്‍ന്ന് സംഭവത്തില്‍ നടപടി എടുക്കാന്‍ ബോര്‍ഡും സര്‍ക്കാരും നിര്‍ബന്ധിതമായി. 

2024 ഫെബ്രുവരി 17, 18 തീയതികളിൽ 60,241 ഒഴിവുകളിലേക്കാണ് യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ നടന്നത്. 50 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ യുപി പോലീസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. 
 
പരീക്ഷ പൂർത്തിയായത് മുതൽ, പേപ്പർ ചോർച്ച നടന്നതായി ആരോപിച്ച് സോഷ്യൽ മീഡിയയിൽ കിംവദന്തികൾ വ്യാപകമായി. ഇത് ഉദ്യോഗാർത്ഥികളിൽ കാര്യമായ ആശങ്ക സൃഷ്ടിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച സ്‌ക്രീൻഷോട്ടുകളും ചിത്രങ്ങളും വ്യാപകമായതോടെ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തി. 

യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ ഫെബ്രുവരി 17, 18 തീയതികളിൽ 2,385 പരീക്ഷാ കേന്ദ്രങ്ങളിലായി നടന്നു. 60,244 കോൺസ്റ്റബിൾ ഒഴിവുകൾ ആണ് ഉള്ളത്. ഏകദേശം 48 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു. കോപ്പിയടിയോ ചോദ്യങ്ങൾ ചോരുകയോ ചെയ്യാതെ പരീക്ഷ സുഗമമായി നടന്നതായി അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടാണ്‌ വാസ്തവം പുറത്തു വരുന്നത്...  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News