New Delhi: ഉത്സവ സീസണിന് മുന്നോടിയായി പടക്കങ്ങളുടെ ഉപയോഗത്തിനും വിൽപനയ്ക്കും തലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും നിരോധനം. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി ആഘോഷത്തിന്‍റെ ഭാഗമാണ് പടക്കം പൊട്ടിക്കല്‍ എങ്കിലും ഡൽഹിയിലെ മലിനീകരണം കണക്കിലെടുത്താണ് നടപടി.
ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉപയോഗവും വിൽപനയും നിരോധിച്ചതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് തിങ്കളാഴ്ച പറഞ്ഞു. തലസ്ഥാനത്തെ മലിനീകരണം കണക്കിലെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: Joe Biden and G20 Summit: മനുഷ്യാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡൻ
കഴിഞ്ഞ അഞ്ചാറു വർഷമായി ഡൽഹിയുടെ വായു ഗുണനിലവാരത്തിൽ ഗണ്യമായ പുരോഗതി കാണുന്നുണ്ട്, അത് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനാൽ, ഈ വർഷവും പടക്കങ്ങൾ നിരോധിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു, റായ് പറഞ്ഞു.
പരിസ്ഥിതിയെ പരിപാലിക്കേണ്ടതിന്‍റെയും ശൈത്യകാലത്ത് മലിനീകരണ തോത് കുറയ്ക്കേണ്ടതിന്‍റെയും ആവശ്യകത സർക്കാർ ഊന്നിപ്പറഞ്ഞു. പടക്ക വില്‍പ്പനയ്ക്ക് ലൈസൻസ് നൽകിയിട്ടില്ലെന്ന് ഡൽഹി മലിനീകരണ നിയന്ത്രണ സമിതിക്ക് വേണ്ടി സർക്കുലർ പുറപ്പെടുവിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്, പരിസ്ഥിതി മന്ത്രി ഗോപാൽ റായ് തിങ്കളാഴ്ച പറഞ്ഞു.
പുതിയ നിര്‍ദ്ദേശം പുറത്ത് വരുന്നതോടെ ദേശീയ തലസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, ഓൺലൈൻ ഡെലിവറി, പൊട്ടിക്കൽ എന്നിവ പൂർണമായും നിരോധിക്കപ്പെടും.
കഴിഞ്ഞ മൂന്ന് വർഷമായി ഉത്സവ സീസണിന് മുന്നോടിയായി ഡൽഹി സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ദീപാവലി ദിനത്തിൽ നഗരത്തിൽ പടക്കം പൊട്ടിച്ചാൽ ആറുമാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡൽഹിയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഡല്‍ഹിയില്‍ വായു മലിനീകരണം ഇത്തരത്തില്‍ ഉയര്‍ന്ന അവസ്ഥയില്‍ നില കൊള്ളുന്നത് ഡല്‍ഹിയില്‍ താമസിക്കുന്നവരുടെ ആയുസിനെപോലും സാരമായി ബാധിക്കും എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...