സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് വീഡിയോകൾ കാണാനാണ്. ഇതിൽ റീൽസും സിനിമയുടെ സീനുകളും മൃഗങ്ങളുടെ വീഡിയോകളും വിവിവാഹത്തിന്റെ വിഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. വിവാഹ വേദികളിലെ സന്തോഷവും കുസൃതികളും ഒക്കെയാണ് വിവാഹ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്. അതേസമയം മൃഗങ്ങളുടെയും പാമ്പിനെയും ഒക്കെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അതിൽ തന്നെ പാമ്പുകളുടെ വീഡിയോകളോട് ആളുകൾക്ക് പ്രത്യേക താത്പര്യം ഉണ്ട്. ഇപ്പോൾ ഒരു കിണറ്റിൽ വീണ പാമ്പിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ടാ തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്. 55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്. ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം. പാമ്പുകൾ അപകടകാരികൾ ആയതിനാൽ ആളുകൾക്ക് പാമ്പുകളുടെ അടുത്ത് പോകാൻ തന്നെ പേടിയാണ്. പാമ്പ് പേടിച്ച് കൂടിയിരിക്കുകയാണെങ്കിൽ അവ കൂടുതൽ അപകടക്കാരികളാണ്. ഇപ്പോൾ കിണറ്റിൽ വീണ ഒരു പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
ALSO READ: Viral Video : ചെരുപ്പ് മോഷ്ടിക്കുന്ന പാമ്പിനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
ദി വോയിസ് ഓഫ് രാജ് കോട്ട ന്യൂസ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ വെള്ളത്തിൽ പത്തി വിടർത്തി കിടക്കുന്ന ഒരു മൂർഖൻ പാമ്പിനെ കാണാം. അതീവ അപകടക്കാരിയായി ഈ പാമ്പിനെ ഒരു കയറിൽ തൂങ്ങി കിടന്ന് കൊണ്ട് പിടിക്കുകയാണ് ഒരു യുവാവ്. വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 4.5 മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...