Nipah ആശങ്ക കുറയുന്നു, 20 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

20 പേരുടെ പരിശോധന ഫലം കൂടി Negative ആയതോടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 30 പേർക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 09:40 AM IST
  • നിരീക്ഷണത്തിലുണ്ടായിരുന്ന 20 പേരുടെ പരിശോധന ഫലം കൂടി നെ​ഗറ്റീവ്.
  • ഇതോടെ 30 സാമ്പിളുകളുടെ പരിശോധന ഫലവും നെ​ഗറ്റീവായി.
  • ഇനി 20 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ടെന്ന് ആരോ​ഗ്യമന്ത്രി.
  • നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്.
Nipah ആശങ്ക കുറയുന്നു, 20 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്തിന് ആശ്വാസമായി നിപ (Nipah) സമ്പർക്ക പട്ടികയിലുണ്ടായിരുന്ന (Contact List) 20 പേരുടെ പരിശോധന സാമ്പിളുകൾ കൂടി നെഗറ്റീവ്. ഇതോടെ ഇതുവരെ വന്ന 30 സാമ്പിളുകളുടെ പരിശോധന ഫലവും നെ​ഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി (Health Minister) അറിയിച്ചു. ഇനി 20 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്. 

നിപ വൈറസ് ബാധിച്ച് മരിച്ച 12കാരനുമായി അടുത്ത് സമ്പർക്കം പുലർത്തിയവരുടേതുൾപ്പെടെ പരിശോധന ഫലം നെ​ഗറ്റീവ് (Negative) ആയത് സംസ്ഥാനത്തിന് തികച്ചും ആശ്വാസകരമായ വാർത്തയാണ്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ (Medical College) ഐസൊലേഷനിൽ (Isolation) കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും. നിയന്ത്രണങ്ങൾ ഏത് രീതിയിൽ തുടരണമെന്നതിൽ തീരുമാനം ചർച്ചയ്ക്ക് ശേഷം മാത്രമാകുമെന്നും മന്ത്രി അറിയിച്ചു.

Also Read: Nipah Veena George Press Meet|സ്വകാര്യ ആശുപത്രിയിലടക്കം രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നിപ്പ ലക്ഷണം, എൻ.ഐ.വി ലാബ് കോഴിക്കോട് തന്നെ ആരംഭിക്കും

അതേസമയം രോ​ഗ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുമെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം ഉള്ളതിനാൽ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ കാട്ടു പന്നികളുടെ സാമ്പിളും ശേഖരിക്കും. വവ്വാലുകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായി ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എട്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായിരുന്നു. 

Also Read: Nipah Updates: സംസ്ഥാനത്തിന് ആശ്വാസം, മരിച്ച കുട്ടിയുമായി അടുത്ത ഇടപഴകിയവരുടെ നിപ്പ പരിശോധന ഫലം നെഗറ്റീവ്

നിപ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരും. നിലവിൽ രോഗലക്ഷണമുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

Also Read: Nipah Virus: നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു

കുട്ടിക്ക് നിപ ബാധിച്ചത് റംബൂട്ടാനിൽ നിന്ന് തന്നെയാകാമെന്ന നി​ഗമനത്തിലാണ് ആരോ​ഗ്യവകുപ്പ്. കുട്ടി റംബൂട്ടാൻ കഴിച്ചിരുന്നു. കുട്ടിയുമായി ബന്ധപ്പെട്ട ബാക്കിയുള്ളവരുടെ ഫലം നെ​ഗറ്റീവാണ്. ഈയൊരു സാഹചര്യത്തിലാണ് കുട്ടി കഴിച്ച റംബൂട്ടാനിൽ നിന്ന് തന്നെയാകാം നിപ വൈറസ് ബാധിച്ചതെന്ന നി​ഗമനത്തിലേക്ക് ആരോ​ഗ്യവകുപ്പ് എത്തിച്ചേരുന്നത്. 

Also Read: Nipah Virus in Kerala: ബസുകൾ പാതിവഴിയിൽ സർവ്വീസ് നിർത്തി, ആളുകൾ പുറത്തിറങ്ങിയില്ല പേരാമ്പ്രയും കോഴിക്കോടും ഇരുണ്ടു പോയ നിപ്പക്കാലം

ഇതിനിടെ സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ (Contact List) 6 പേരെയും കൂടി ഉൾപ്പെടുത്തി. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. ഈ 257 പേരും രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇവരിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. കൂടാതെ പട്ടികയിലുള്ള 51 പേരെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിക്കുകയും ചെയ്തു. അതിൽ 17 പേർ രോഗലക്ഷണങ്ങൾ (Symptoms) പ്രകടിപ്പിച്ചതായും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് (Veena George) അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News