KSRTC Bus Accident In Alappuzha: കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി ടവേര; 5 പേർക്ക് ദാരുണാന്ത്യം!

Alappuzha Car Accident: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു.  വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ 12 പേർ സഞ്ചരിച്ചിരുന്ന കാറായിരുന്നു അപകടത്തിൽപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Dec 3, 2024, 12:33 PM IST
  • ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം
  • അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളാണ് മരണമടഞ്ഞത്
  • അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്
KSRTC Bus Accident In Alappuzha: കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി ടവേര; 5 പേർക്ക് ദാരുണാന്ത്യം!

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം. അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളാണ് മരണമടഞ്ഞത്.  അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്.  ഇവരെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Also Read: ഹിന്ദു മല്ലു വാട്സാപ്പ് ഗ്രൂപ്പ് വിവാദം: കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല

പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.  വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ 12 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ കാർ പൂര്‍ണമായും തകര്‍ന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) ,ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ബസിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. അമിത വേഗതയിൽ വാഹനങ്ങൾ വരുന്ന മേഖലയല്ല ഇതെന്നും കനത്ത മഴയിൽ കാഴ്ച മങ്ങിയതാകാം അപകടകാരണമെന്നാണ് സംശയം.

Also Read: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; തുലാം രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!

മരിച്ച അഞ്ച് വിദ്യാർത്ഥികളുടെയും പോസ്റ്റ്‌ മോർട്ടം ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News