Boat accident: ആലപ്പുഴയിൽ തീർത്ഥാടകരുമായി പോയ വള്ളം മുങ്ങി

Boat accident in Alappuzha: നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 02:12 PM IST
  • ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്.
  • നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ് മടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്.
  • വള്ളത്തിൽ ഉണ്ടായിരുന്ന 12 പേരെയും രക്ഷപ്പെടുത്തി.
Boat accident: ആലപ്പുഴയിൽ തീർത്ഥാടകരുമായി പോയ വള്ളം മുങ്ങി

ആലപ്പുഴ: ആലപ്പുഴയിൽ തീർത്ഥാടകരുമായി പോയ വള്ളം മുങ്ങി അപകടം. വയലാർ നാഗംകുളങ്ങര കടവിലാണ് വള്ളം മുങ്ങിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്.

നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ് മടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളത്തിൽ ഉണ്ടായിരുന്ന 12 പേരെയും രക്ഷപ്പെടുത്തി. രണ്ട് പേർ ചികിത്സയിലാണ്.

ALSO READ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടം കവുന്തിയിൽ മണ്ണിടിച്ചിൽ; വ്യാപക നാശനഷ്ടം

ഇടുക്കി: നെടുങ്കണ്ടം കവുന്തിയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് കൃഷി നശിച്ചു. കവുന്തി - അഞ്ചുമുക്ക് റോഡിലും എഴുകുംവയൽ പുന്നക്കവല റോഡിലും ഭാഗികമായി ഗതാഗതം തടസപ്പെട്ടു.

കവുന്തി അമ്പലമേട് റോഡിന്റെ അശാസ്ത്രീയ നിർമ്മാണം മൂലം മഴവെള്ളം കുത്തിയൊലിച്ചാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് കൃഷി നാശം ഉണ്ടായത്. കൊച്ചുപറമ്പിൽ ഷിബുവിന്റെ ഒന്നര ഏക്കറോളം ഏലം കൃഷി നശിച്ചു.

മണ്ണിടിച്ചിലിൽ ചിരട്ടയോലിൽ ബാബു, പുളിയ്ക്കൽ തോമസ്, പെരുവിലങ്ങാട്ട് ബിജു, കുറ്റിയാനി സോണിച്ചൻ എന്നിവരുടെ വീട് അപകടാവസ്ഥയിലായി. കുട്ടൻകവല, പുന്നക്കവല മേഖലകളിലും മണ്ണിടിഞ്ഞും മരം കടപുഴകി വീണും കൃഷി നാശം സംഭവിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News