എറണാകുളം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. 25 വർഷം പിന്നിടുന്ന അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ ഇന്ന് കൊച്ചിയിലെത്തുന്നത്. ഉച്ചയ്ക്ക് 1.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന മന്ത്രി വൈകിട്ട് നാലിന് അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കൊല്ലം അമൃതപുരിയിലും കൊച്ചിയിലും ആരംഭിക്കുന്ന റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനം ഇന്ന് അമിത് ഷാ നിർവഹിക്കും.
Also Read: ആർക്കും ഭാരമാകുന്നില്ല; കോഴിക്കോട് ഡോക്ടർ ദമ്പതികൾ മരിച്ച നിലയിൽ
ആഘോഷങ്ങളോടനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘സുവനീർ’ ആരോഗ്യമന്ത്രി വീണാ ജോർജാണ് പ്രകാശനം ചെയ്യുന്നത്. വൃക്ക, കരൾ, മുട്ട് മാറ്റിവെയ്ക്കൽ, ഗൈനക്കോളജി എന്നീ ചികിത്സകൾ ഇത്തവണ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാ സാംസ്കാരിക പരിപാടികളിൽ 20-25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ മറ്റ് ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും. ചടങ്ങ് നടക്കുന്നത് ആശുപത്രി പരിസരത്ത് ഒരുക്കിയിരിക്കുന്ന പതിനായിരത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന പന്തലിലാണ്.
Also Read: Surya Favourite Zodiacs: സൂര്യ കൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, നിങ്ങളും ഉണ്ടോ?
അമൃത ആശുപത്രി 1998 മേയ് 17 നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തത്. 800 കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ 1,300 ലേറെ കിടക്കകളും എല്ലാവിധ നൂതന ചികിത്സാ സംവിധാനങ്ങളുമുണ്ട്. 31 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 670 ഫാക്കൽറ്റി അംഗങ്ങൾ, 24 മണിക്കൂർ ടെലിമെഡിസിൻ സേവനം എന്നിവ അമൃത ആശുപത്രിയുടെ സ്പെഷ്യാലിറ്റിയാണ്.
Odisha Train Accident: അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും; 54 പേരുടെ നില ഗുരുതരം!
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നറിയിച്ച് റെയിൽവേ. സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നാണ് റിപ്പോർട്ട്. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്നൽ പിൻവലിച്ചതാണ് ദുരന്തകാരണമെന്നാണ് റിപ്പോർട്ട്. ഇന്നലത്തെ കണക്കനുസരിച്ചു മരണസംഖ്യ 288 ഉയർന്നിരുന്നു. 803 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ 56 പേരുടെ നില ഗുരുതരമാണ്.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
ഇതിനിടയിൽ റെയിൽവേ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കടുത്ത നീക്കത്തിലാണ് പ്രതിപക്ഷം. സംഭവത്തിൽ നിസാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായിട്ടാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ട്രാക്കിൽ നിന്നും അവശിഷ്ടങ്ങൾ നീക്കുന്ന ജോലി ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തിൽ തകർന്ന ട്രാക്കിന്റെ പുനർനിർമാണം ഇന്ന് നടത്തുമെന്നും വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.
കേന്ദ്രമന്ത്രിമാരുൾപ്പടെ അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അപകട സ്ഥലം സന്ദർശിക്കും. ഇതിനിടയിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ ജന്മ നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. ഇനി തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...