തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വകുപ്പ് മേധാവിയ്ക്കതിരെ അന്വേഷണ റിപ്പോട്ട് . നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട് .കിഡ്നി വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള നിർദ്ദേശം നൽകുന്നതിൽ വീഴ്ച വരുത്തി. ചുമതലകൾ കൃത്യമായി നിർവ്വഹിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കൈമാറി. ശസ്ത്രക്രിയയ്ക്ക് മുൻപ് മൃതസഞ്ജീവനിയുടെ കോർഡിനേറ്റേഴ്സ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും മൃതസഞ്ജീവനിയുടെ ലിസ്റ്റ് പുതുക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും നെഫ്റോളജി, യൂറോളജി വകുപ്പുകൾക്ക് പിഴവ് സംഭവിച്ചു.
വീഴ്ചവരുത്തയിവർക്കെതിരെ നടപടിക്ക് ആശാ തോമസിൻ്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാൻ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. ശസ്ത്രക്രിയാ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. തങ്ങളുടെ ചുമതലകൾ ഇരുവരും കൃത്യമായി നിർവഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിർദേശം നൽകുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA