തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ കാണാതായ സംഭവത്തിൽ (Baby Missing Case) അനുപമയ്ക്കും (Anupama) അജിത്തിനുമെതിരെ അജിത്തിന്റെ ആദ്യ ഭാര്യ നസിയ. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് (Child Welfare Committee) കൈമാറിയതെന്നാണ് നസിയയുടെ ആരോപണം. കുഞ്ഞിനെ നൽകുന്നതിനുള്ള സമ്മതപത്രം അനുപമ നൽകുന്നത് താൻ കണ്ടുവെന്നും അത് വായിച്ചു നോക്കിയിരുന്നുവെന്നും അവർ പറഞ്ഞു.
ഡിവോഴ്സ് കിട്ടിയാൽ കുഞ്ഞുമായി അജിത്തിനൊപ്പം പോകുമെന്ന് അനുപമ പറഞ്ഞെന്ന് അവരുടെ പിതാവ് പറഞ്ഞു. തുടർന്ന് താൻ അനുപമയെ വീട്ടിൽ പോയി കണ്ടു. ആ സമയത്ത് അനുപമ അബോധാവസ്ഥയിൽ ആയിരുന്നില്ല. അജിത്തുമായി താൻ ഡിവോഴ്സിന് തയ്യാറല്ലെന്ന് അനുപമയോട് താൻ പറഞ്ഞു. താൻ ഡിവോഴ്സ് കൊടുക്കില്ലെന്ന് പറഞ്ഞ ശേഷമാണ് കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രത്തിൽ അനുപമ ഒപ്പിട്ടത്. ആ രേഖ അനുപമയുടെ അച്ഛൻ തനിക്ക് കാണിച്ചു തന്നതാണെന്നും അജിത്തിന്റെ മുൻഭാര്യ നസിയ മാധ്യമങ്ങളോട് പറഞ്ഞു.
സമ്മര്‍ദം മൂലമാണ് ബന്ധം വേർപിരിഞ്ഞതെന്ന് നസിയ പറഞ്ഞു. ഡിവോഴ്സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചു. തന്നെ വീട്ടില്‍ കിടക്കാന്‍ അനുവദിച്ചില്ലെന്നും സഹായിക്കാനായി ആരുമില്ലെന്നും അവര്‍ പറയുന്നു. 2011 ലായിരുന്നു വിവാഹമെന്നു ഈ ജനുവരിയിലാണ് വിവാഹമോചനം നേടിയതെന്നും നസിയ വ്യക്തമാക്കി.
എന്നാൽ നസിയയുടെ ആരോപണങ്ങൾ അനുപമയും (Anupama) അജിത്തും തള്ളിയിരുന്നു. ആരോപണങ്ങൾക്ക് പിന്നിൽ സിപിഎമ്മും (CPM) തന്റെ പിതാവുമാണെന്ന് അനുപമ പറഞ്ഞു. തൻ്റെ പിതാവ് ജയചന്ദ്രൻ നസിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോൾ ഉള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നസിയയെ രംഗത്തിറക്കിയിരിക്കുന്നതെന്നും അനുപമ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...