Government Hospitals: 135 കോടി കുടിശിക; സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ

Cardiac surgery equipments: 135 കോടി രൂപയാണ് വിതരണ കമ്പനികൾക്ക് കുടിശികയായി ലഭിക്കാനുള്ളത്.

Written by - Zee Malayalam News Desk | Last Updated : Apr 1, 2024, 04:07 PM IST
  • ഏപ്രിൽ ഒന്ന് മുതൽ വിതരണം നിർത്തുമെന്ന് നോട്ടീസ് നൽകിയിരുന്നു
  • ഒരു മാസം മുൻപാണ് നോട്ടീസ് നൽകിയത്
Government Hospitals: 135 കോടി കുടിശിക; സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം കമ്പനികൾ നിർത്തിവച്ചു. ഏപ്രിൽ ഒന്ന് മുതൽ വിതരണം നിർത്തുമെന്ന് നോട്ടീസ് നൽകിയിരുന്നു. ഒരു മാസം മുൻപാണ് നോട്ടീസ് നൽകിയത്. 135 കോടി രൂപയാണ് വിതരണ കമ്പനികൾക്ക് കുടിശികയായി ലഭിക്കാനുള്ളത്.

മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 19 സർക്കാർ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകൾ പ്രതിസന്ധിയിലാകും. തിരുവനന്തപുരം മെഡിക്കൽ കോളേജ് 49 കോടി രൂപയും കോഴിക്കോട് മെഡിക്കൽ കോളേജ് 23 കോടി രൂപയും കോട്ടയം മെഡിക്കൽ കോളേജ് 17 കോടി രൂപയുമാണ് നൽകാനുള്ളത്.

വിതരണക്കാർ സമരത്തിൽ; കോഴിക്കോട് മെഡിക്കൽ കോളേജില്‍ മരുന്ന് ക്ഷാമം, ഡയാലിസിസ് ഉൾപ്പെടെ പ്രതിസന്ധിയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് രോ​ഗികൾ ദുരിതത്തിൽ. മരുന്നും ശസ്ത്രക്രിയക്ക് ആവശ്യമായ വസ്തുക്കളും ഇല്ലാത്തത് രോ​ഗികളെ ദുരിതത്തിലാക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോ​ഗികൾ മരുന്നുകളും ഡയാലിസിസിന് ഉൾപ്പെടെയുള്ള വസ്തുക്കളും പുറത്ത് നിന്ന് വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ്.

ALSO READ: ചരിത്രപരമായ തീരുമാനവുമായി കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം, മൂന്ന് കോഴ്സുകൾ കൂടി ആരംഭിക്കും

മരുന്നും സർജിക്കൽ വസ്തുക്കളും വിൽക്കുന്നത് വിതരണക്കാർ നിർത്തിയതിനെ തുടർന്നാണ് മരുന്ന് ക്ഷാമം രൂക്ഷമായത്. 75 കോടി രൂപ കുടിശികയായതോടെയാണ് മരുന്നും സർജിക്കൽ ഉപകരണങ്ങളും നൽകുന്നത് വിതരണക്കാർ നിർത്തിവച്ചത്. ഡയാലിസിസ് നടത്തണമെങ്കിൽ ഫിൽറ്ററും ട്യൂബും മരുന്നും ഉൾപ്പെടെ പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോ​ഗികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News