തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയും പോലീസ് അതിക്രമങ്ങളും വിവാദമായതിന് പിന്നാലെ സി.പി.എമ്മിൻറെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ആറ്റിങ്ങലിലെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഉണ്ടാക്കിയ വിവാദങ്ങൾ, മലപ്പുറത്തെ പോക്സോ കേസ് തുടങ്ങി നിരവധി വിവാദ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കും.
പോലിസ് അതിക്രമങ്ങളുമായി മുതിർന്ന സി.പി.ഐ നേതാവ് ആനിരാജ ഉയർത്തിയ വിമർശനങ്ങളും പാർട്ടി ഗൗരവമായി തന്നെയാണ് കാണുന്നത്. സർക്കാർ നയങ്ങൾക്കെതിരെയുള്ള ബോധപൂർവ്വമായുള്ള പോലീസ് ഇടപെടൽ ഉണ്ടാവുന്നതായാണ് ആനി രാജ അന്ന് പറഞ്ഞത്. പോലീസുകാർക്കെതിരെ ദളിത് പീഢനത്തിന് കേസെടുക്കണമെന്നും ആനിരാജ അന്ന് പറഞ്ഞിരുന്നു.
സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്,മന്ത്രി എന്നി വേണമെന്നും ആനിരാജ പറഞ്ഞിരുന്നു. പ്രധാന ഘടക കക്ഷിയിലെ മുതിർന്ന നേതാവെന്ന നിലയിൽ ആനിരാജ ഉയർത്തിയ പ്രശ്നങ്ങൾ പാർട്ടിക്ക് തള്ളിക്കളായാനാവില്ല. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ. പുതിയ മാറ്റങ്ങളും അടക്കം ചർച്ചയിൽ വിഷയങ്ങളാവും.
ആറ്റിങ്ങൽ വിഷയത്തിൽ ഐ.ജിയുടെ റിപ്പോർട്ടിൻമേൽ 15 ദിവസത്തെ പെരുമാറ്റ പരിശീലനത്തിന് വനിതാ സിവിൽ പോലീസ് ഒാഫീസർ സി.പി അജിതയെ അയക്കാൻ ഉത്തരവായിരുന്നു. എന്നാൽ ഇത് പോരെന്നും അച്ചടക്ക നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ അന്തിമ നടപടികൾ പ്രതിപക്ഷവും പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...