EP Jayarajan: 'ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അം​ഗങ്ങൾ'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജൻ

കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം പാർട്ടി കമ്മിറ്റികളിൽ ജയരാജൻ പങ്കെടുത്തിരുന്നില്ല. ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ നിന്നും വിട്ടുനിന്നിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Sep 14, 2024, 11:03 AM IST
  • സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു ഇരുവരും
  • മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാവനില്ലെന്ന് ഇപി
  • ഞങ്ങളെല്ലാം സ്നേഹവും ബഹുമാനവും ഉള്ളവർ
EP Jayarajan: 'ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അം​ഗങ്ങൾ'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജൻ

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ.പി ജയരാജൻ.  ഡൽഹി കേരളഹൗസിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.  15 മിനിറ്റോളം കൂടിക്കാഴ്ച നടന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു ഇരുവരും. 

മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും രാഷ്ട്രിയമെല്ലാം അതിന്റെ വേദിയിൽ ച‍ർച്ച ചെയ്യാമെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. 'മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാവനില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. യച്ചൂരിയെ പറ്റി ചോദിക്കൂ, അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ട. നശീകരണ വാസനകളില്ലാതെ നിർമാണ താൽപര്യത്തോടെ പ്രവർത്തിക്കണം. ഞാൻ  മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോൾ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്.  ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അം​ഗങ്ങളാണ്. ഞങ്ങളെല്ലാം സ്നേഹവും ബഹുമാനവും ഉള്ളവരാണ്' ജയരാജൻ പറഞ്ഞു.

Read Also: യെച്ചൂരിക്ക് ഇന്ന് വിട; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും

കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം പാർട്ടി കമ്മിറ്റികളിൽ ജയരാജൻ പങ്കെടുത്തിരുന്നില്ല. ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ നിന്നും വിട്ടുനിന്നിരുന്നു.  ഇ.പി ആയുർവേദ ചികിത്സയിലാണെന്നും അല്ലാതെ അതൃപ്തി ഒന്നുമില്ലായെന്നാണ് അനുസ്മരണ പരിപാടിയിലെ ഇപിയുടെ അസാന്നിധ്യത്തിൽ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചത്.

ബിജെപി ബന്ധ വിവാദത്തിലാണ് ഇപി ജയരാജനെ എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായിരുന്നു. ബിജെപിയിൽ ചേരുന്നതിന് ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. എന്നാൽ പ്രകാശ് ജാവദേക്കറുമായുള്ളത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നാണ് ഇ പി നൽകിയ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News