മാനന്തവാടി: വയനാട്ടിൽ വിദഗ്ധ ചികിത്സ ലഭിക്കാതെ രക്തസ്രാവത്തെ തുടർന്ന് മൂന്നാമത്തെ യുവതിയും മരിച്ചു. വെങ്ങപ്പള്ളി പുഴമുടി ആർ.സി.എൽ.പി സ്കൂളിന് സമീപത്തെ രാജൻ്റെ മകൾ ഗീതു (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം. കൽപ്പറ്റ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ നിന്നുണ്ടായ ചികിത്സ പിഴവിനെ തുടർന്നാണ് മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ കഴിയാവുന്ന എല്ലാ ചികിത്സയും ഗീതുവിന് നൽകിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നും സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച കുപ്പാടിത്തറ സ്വദേശിനി രണ്ടാഴ്ച മുമ്പും മാനന്തവാടി സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച വെള്ളമുണ്ട സ്വദേശിനി ഒരാഴ്ച മുമ്പും രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്.സംഭവത്തിൽ പ്രതിഷേധിച്ച് BJP യുടെ നേതൃത്വത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...