Food Safety: കറി പൗഡറുകളിൽ മായം; പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

Food Safety: മായം കലർത്തുന്നവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jul 30, 2022, 09:55 AM IST
  • പരിശോധനകൾ ഊർജിതമാക്കുന്നതിന് മൊബൈൽ ലാബുകളും ഉപയോഗിക്കും
  • എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാൻഡേർഡിൽ വ്യത്യാസം കണ്ടെത്തിയാൽ നടപടി സ്വീകരിക്കും
  • സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമായി തുടരുകയാണ്
Food Safety: കറി പൗഡറുകളിൽ മായം; പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

കറി പൗഡറുകളിൽ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകൾ പൂർണമായും വിപണിയിൽ നിന്നു പിൻവലിക്കാൻ കർശന നടപടി സ്വീകരിക്കും. വിൽപ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നൽകും. മായം കലർത്തുന്നവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ് കറി പൗഡറുകളിൽ മായം ചേർത്തിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന നടത്തുന്നത്. പരിശോധനകൾ ഊർജിതമാക്കുന്നതിന് മൊബൈൽ ലാബുകളും ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാൻഡേർഡിൽ വ്യത്യാസം കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമായി തുടരുകയാണ്.

ALSO READ: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ഊർജിതം; തലസ്ഥാനത്ത് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി; പരിശോധന തുടരുമെന്ന് അധികൃതർ

സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച വരെ 9,005 പരിശോധനകളാണ് നടത്തിയത്. 382 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 1230 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 6278 പരിശോധനകൾ നടത്തി. 28,692 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ചു. 181 പേർക്ക് നോട്ടീസ് നൽകി. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 1539 പരിശോധനകൾ നടത്തി. പഴകിയ എണ്ണ കണ്ടെത്താനായി 665 പരിശോധനകൾ നടത്തി. 1558 ജൂസ് കടകളും പരിശോധിച്ചതായും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News