Angamaly Fire Accident: വീടിന് തീ പിടിച്ച് 4 പേർ വെന്തുമരിച്ചു; സംഭവം അങ്കമാലിയിൽ

Fire Accident: എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2024, 07:33 AM IST
  • അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു
  • അച്ഛനും അമ്മയും 2 കുട്ടികളുമാണ് മരിച്ചത്
  • സംഭവം നടന്നത് അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ്
Angamaly Fire Accident: വീടിന് തീ പിടിച്ച്  4 പേർ വെന്തുമരിച്ചു; സംഭവം അങ്കമാലിയിൽ

കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2 കുട്ടികളുമാണ് മരിച്ചത്. സംഭവം നടന്നത് അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ്. 

Also Read: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

 

ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് വെന്തുമരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു തീപിടുത്തം. എന്നാൽ സംഭവത്തെ കുറിച്ച് ഒന്നും വ്യക്തമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ഇവര്‍ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

Also Read: 4 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും ആഡംബര ജീവിതം ഒപ്പം വൻ നേട്ടങ്ങളും!

 

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ തീ കത്തുന്നത് കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് തീ പിടിച്ചതും ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ കിടന്നുറങ്ങിയത്. അതേസമയം, ഷോർട് സർക്യൂട്ട് സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. എട്ടുമണിയോടെ ഫോറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. 

മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. കുടുംബത്തിന് സാമ്പത്തിക പ്രശ്നമൊന്നും  ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News