കോട്ടയം: ഫ്ളാറ്റിന്റെ 13 മത്തെ നിലയിൽ നിന്നും വീണ് പതിനഞ്ചുകാരി മരിച്ചു. സംഭവം നടന്നത് കോട്ടയം കഞ്ഞിക്കുഴിയിലാണ്. സ്കൈലൈൻ ഫ്ളാറ്റിൽ നിന്നും വിദ്യാർത്ഥിനിയായ റിയ മാത്യുവാണ്.
ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രിയായതിനാൽ ആരുടേയും മൊഴി എടുത്തിരുന്നില്ല. കുട്ടിയുടേത് ആത്മഹത്യയാണോ അതോ വീണു മരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ട നടപടികൾ നടക്കുക.
Also Read: Easter 2022: ഉയിര്‍പ്പിന്റെയും പ്രത്യാശയുടേയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍
കളക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപത്താണ് ഈ സ്കൈലൈൻ എക്സോർട്ടിക്ക ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവം നടന്ന ഉടൻ തന്നെ കുട്ടിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധന അടക്കം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക