Governor Arif Mohamad Khan: "വെരി ​ഗുഡ് പീപ്പിൾ, യു വർക്ക് ഹാർ‍‍‍‍ഡ്..!"ഒടുവിൽ കേരള പൊലീസിന് ​ഗവർണറുടെ ​ഗുഡ് സെർട്ടിഫിക്കറ്റ്

Arif Mohamad Khan: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം. 

Written by - Zee Malayalam News Desk | Last Updated : Dec 18, 2023, 05:50 PM IST
  • എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്നതോടെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
  • എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Governor Arif Mohamad Khan: "വെരി ​ഗുഡ് പീപ്പിൾ, യു വർക്ക് ഹാർ‍‍‍‍ഡ്..!"ഒടുവിൽ കേരള പൊലീസിന് ​ഗവർണറുടെ ​ഗുഡ് സെർട്ടിഫിക്കറ്റ്

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവ് കാണാൻ എത്തിയ ​​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംരക്ഷണം ഒരുക്കിയ കേരള പൊലീസിന് ​ഗവർണറുടെ ​പ്രശംസ. "വെരി ​ഗുഡ് പീപ്പിൾ, യു വർക്ക് ഹാർ‍‍‍‍ഡ്..!" എന്നാണ് കേരള പൊലീസിനെ പ്രശംസിച്ച് കൊണ്ട് ​ഗവർണർ പറഞ്ഞത്. കാലിക്കറ്റ് സര്‍വകലാശലയില്‍ നിന്ന് മിഠായി തെരുവ് കാണാന്‍ ഗവര്‍ണര്‍ എത്തുന്നുവെന്ന വിവരം അപ്രതീക്ഷിതമായിട്ടായിരുന്നു പോലീസിന് ലഭിച്ചത്. എന്തുചെയ്യണമെന്ന് കൂടുതല്‍ ചിന്തിക്കാനാവുന്നതിന് മുന്നെ ഗവര്‍ണര്‍ എത്തിയിരുന്നു. മിഠായിതെരുവ് മുതല്‍ നടക്കുമെന്നും അതല്ല മാനാഞ്ചിറ മുതല്‍ റോഡിലൂട നടക്കുമെന്നുമായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. പിന്നീട് ഗവണര്‍ എത്തിയത് മിഠായി തെരുവിലേക്കാണ്.

അതേസമയം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്നതോടെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗവർണർക്കെതിരെ കരിങ്കൊടി ഉയർത്തിയും കറുത്ത ബലൂൺ, കറുത്ത കൊടി എന്നിവ ഉയർത്തിയുമായിരുന്നു പ്രതിഷേധം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News