Heavy rain in Kochi: കൊച്ചിയിലെ മിന്നൽ പ്രളയത്തിന് കാരണം ലഘു മേഘവിസ്ഫോടനം

Heavy rain in Kochi: ലഘു മേഘ വിസ്‌ഫോടനമാണ് കൊച്ചിയെ വെള്ളക്കെട്ടിലാക്കിയതെന്നാണ് കാലാവസ്ഥ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 09:46 AM IST
  • കുറഞ്ഞ സമയത്തിനുള്ളിൽ ഒരു നിശ്ചിത പ്രദേശത്ത് അതിശക്തമായി മഴ പെയ്യുന്നതാണ് മേഘവിസ്ഫോടനം
  • ചെറിയ സമയത്തിനുള്ളിൽ തന്നെ വലിയ അളവിൽ മഴ പെയ്യുന്നതിനാൽ ശക്തമായ കാറ്റിനും ഉരുൾപൊട്ടലിനും മേഘവിസ്ഫോടനം കാരണമാകുന്നു
  • ചെറിയ സമയത്തിനുള്ളിൽ കനത്ത മഴ പെയ്യുന്നതിനാൽ പ്രളയം ഉണ്ടാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യും
Heavy rain in Kochi: കൊച്ചിയിലെ മിന്നൽ പ്രളയത്തിന് കാരണം ലഘു മേഘവിസ്ഫോടനം

കൊച്ചി: കൊച്ചിയിൽ വലിയ വെള്ളക്കെട്ടിന് കാരണമാകുന്ന വിധത്തിൽ കനത്ത മഴ പെയ്തത് ലഘു മേ​ഘ വിസ്ഫോടനത്തെ തുടർന്നെന്ന് വിലയിരുത്തൽ. ലഘു മേഘ വിസ്‌ഫോടനമാണ് കൊച്ചിയെ വെള്ളക്കെട്ടിലാക്കിയതെന്നാണ് കാലാവസ്ഥ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്. പെട്ടെന്നുള്ള അതിശക്തമായ മഴയെ കേരളം കരുതിയിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ സമയത്തിനുള്ളിൽ ഒരു നിശ്ചിത പ്രദേശത്ത് അതിശക്തമായി മഴ പെയ്യുന്നതാണ് മേഘവിസ്ഫോടനം. ചെറിയ സമയത്തിനുള്ളിൽ തന്നെ വലിയ അളവിൽ മഴ പെയ്യുന്നതിനാൽ ശക്തമായ കാറ്റിനും ഉരുൾപൊട്ടലിനും മേഘവിസ്ഫോടനം കാരണമാകുന്നു. ചെറിയ സമയത്തിനുള്ളിൽ കനത്ത മഴ പെയ്യുന്നതിനാൽ പ്രളയം ഉണ്ടാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യും. 

ALSO READ: Kerala Rain: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

ഏതാനും മണിക്കൂർ മാത്രമാണ് കൊച്ചിയിൽ ശക്തമായ മഴയുണ്ടായത്. ഇതോടെ ന​ഗരത്തിന്റെ പലഭാ​ഗങ്ങളും വെള്ളക്കെട്ടിലായി. അടുത്ത രണ്ട്-മൂന്ന് ദിവസങ്ങൾ കൂടി ഇത്തരത്തിൽ ആവർത്തിച്ചേക്കാനാണ് സാധ്യതയെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫറിക് റഡാർ റിസർച്ചിന്റെ ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറയുന്നു. കേരളത്തിൽ മേഘ വിസ്‌ഫോടനങ്ങൾ വർധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.

സംസ്ഥാനത്ത് എവിടെയും ഇത്തരത്തിൽ സംഭവിക്കുന്നതിന് സാധ്യതയുണ്ട്. മലയോര മേഖലകളിലാണ് മുൻപ് മേഘവിസ്ഫോടനം കൂടുതലായി അനുഭവപ്പെട്ടിരുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ അഞ്ച് സെന്റിമീറ്ററോ അതിൽക്കൂടുതലോ മഴ ലഭിക്കുന്നതാണ് ലഘു മേഘ വിസ്‌ഫോടനമായി വിലയിരുത്തുന്നത്. ഒരു മണിക്കൂറിൽ പത്ത്‌ സെന്റിമീറ്ററോ അതിൽക്കൂടുതലോ മഴ ലഭിക്കുന്നതാണ് മേഘവിസ്ഫോടനമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: Train services: എറണാകുളത്ത് കനത്ത മഴ; റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട്, ട്രെയിൻ ​ഗതാ​ഗതം താറുമാറായി

അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും. പുലർച്ചെ വരെ മഴ തുടരാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ കനത്ത ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

കടലിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (31.08.2022 ബുധനാഴ്ച) കളക്ട‍ര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർമാർ വ്യക്തമാക്കി.  പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയാണ്.  ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News