ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെറുതേ വിട്ട് കട്ടപ്പന അതിവേഗ പോക്സോ കോടതി. അർജുൻ കുറ്റം ചെയ്തെന്ന് പോലീസിന് തെളിയിക്കാനായില്ലെന്ന് കോടതി.
അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് നിരത്തിയത് കൃത്രിമ സാക്ഷികളെയെന്ന് പ്രതിഭാഗം. ബലാത്സംഗവും കൊലപാതകവും തെളിയിക്കാനായില്ല. കോടതിക്ക് പുറത്ത് കുട്ടിയുടെ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുന്നു.
നീതി നിഷേധിക്കപ്പെട്ടെന്നും പ്രതി എല്ലാ സംവിധാനങ്ങളെയും വിലയ്ക്കെടുത്തുവെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു. കേസിൽ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസിൽ നീതി നടപ്പായെന്നും യഥാർഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. 2021 ജൂൺ മുപ്പതിനാണ് ആറ് വയസുകാരി കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.